വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

55 കാരിക്ക്‌ സ്വയംവരം

അഹമ്മദാബാദിലെ ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ ഗ്രാമത്തില്‍ നിന്നൊരു സ്വയംവര വാര്‍ത്ത. സ്വയംവരത്തെക്കുറിച്ച്‌ പുരാണകഥകളില്‍ വായിച്ചറിഞ്ഞവര്‍ക്ക്‌ ഒരു നേര്‍ക്കാഴ്‌ച. ഭാനുമതി റാവല്‍ എന്ന 55-കാരി വിധവയാണ്‌ തന്റെ ഗ്രാമത്തിലെ സമപ്രായക്കാരായ 36 പേരില്‍നിന്ന്‌ തന്റെ ഇണയെ കണ്ടെത്തിയത്‌. രാജേന്ദ്ര റാവല്‍ ആണ്‌ ഭാനുമതിയുടെ വരന്‍. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെയൊരു രീതി സ്വീകരിച്ചതെന്നും പങ്കാളിയെ തിരഞ്ഞെടുത്ത രീതിയില്‍ സന്തോഷമുണ്ടെന്നും ഭാനുമതി റാവല്‍ പറയുന്നു. രാജേന്ദ്ര റാവലിനും ഏതാണ്ട്‌ ഇതേ അഭിപ്രായം. ജീവിതാന്ത്യം വരെ സന്തോഷം പകരാന്‍ ഭാനുമതിക്ക്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി രാജേന്ദ്ര റാവല്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലാണ്‌ സ്വയംവരം നടന്നത്‌. 36 പേര്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍നിന്ന്‌ 10 പേര്‍ ഫൈനലിലെത്തി. പിന്നീട്‌ എലിമിനേഷന്‍ പ്രകാരം മൂന്ന്‌ പേര്‍ മാത്രമായി. ഇതില്‍നിന്നാണ്‌ രാജേന്ദ്രയെ തെരഞ്ഞെടുത്തത്‌.

2 അഭിപ്രായങ്ങൾ:

  1. സ്വയംവരം കൌതുകമുണര്‍ത്തുന്ന വാര്‍ത്ത തന്നെ. അതും അന്‍പത്തഞ്ച്‌ കാരിക്ക്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ഒരു കൂട്ടുണ്ടാകുന്നത് നേത് കൊണ്ടും നല്ലത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. ജീവിതാന്ത്യം വരെ സന്തോഷം പകരാന്‍ കഴുമെങ്കിൽ നല്ലത് തന്നെ

    മറുപടിഇല്ലാതാക്കൂ