2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച
മന്ത്രി വാഴാത്തിടം സുരേന്ദ്രന്‍ പിള്ള
തുറമുഖ, യുവജനകാര്യ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കും. മന്ത്രിമാര്‍ വാഴാത്തിടമെന്ന കുപ്രസിദ്ധിയുള്ള മന്‍മോഹനിലേക്കാണ് ധൈര്യപൂര്‍വം പിള്ള കുടുംബസമേതം പാര്‍ക്കാന്‍ വരുന്നത്. ക്ഷേത്രദര്‍ശനത്തിന് ശേഷമാകും ഉത്രാടനാളിലെ ഗൃഹപ്രവേശം. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ് മന്ത്രി വീട് മാറുന്നത്. സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം പോലും ഈ വീട്ടിലില്ലത്രേ. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ വീട്ടില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. വി.എസ് മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ താമസിച്ച വീടാണ് മന്‍മോഹന്‍ ബംഗ്ലാവ്. നാല് പേരും വൈകാതെ കുടിയൊഴിഞ്ഞു. ആദ്യം പടിയിറങ്ങിയത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വീട് മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു ഇത്. പി.ജെ. ജോസഫിനും ടി.യു. കുരുവിളക്കും മോന്‍സ് ജോസഫിനും മന്ത്രിസ്ഥാനം നഷ്‌ടമാവുകയും ചെയ്‌തു. എന്നാലോ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാതെ സുഖമായി ബംഗ്ലാവില്‍ താമസിച്ചവരുമുണ്ട്. എം.വി. രാഘവന്‍ മന്ത്രിയായി മന്‍മോഹനില്‍ അഞ്ചു വര്‍ഷമാണ് താമസിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ