2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച
ജനസേവനത്തിന്റെ കൂലി
വരുമാനത്തില്‍ ഒന്നാമന്‍ കോണ്‍ഗ്രസ്. ആസ്‌തിയുടെ വളര്‍ച്ചാ നിരക്കില്‍ ഒന്നാമന്‍ ബി.എസ്.പിയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ച് വിവരാവകാശനിയമ പ്രകാരം ലഭിച്ച കണക്കാണിത്. 2009 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 497 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ വരുമാനം. തൊട്ടു പിന്നിലുള്ള മൂന്നു പാര്‍ട്ടികളുടെ ആകെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. രണ്ടാമന്‍ ബി.ജെ.പിക്ക് 220 കോടി രൂപയും ബി.എസ്.പിക്ക് 182 കോടി രൂപയുമാണ് വരുമാനം. നാലാം സ്ഥാനത്തുള്ള സി.പി.എമ്മിന് 63 കോടി രൂപ. എന്‍.സി.പി 40 കോടി, സമാജ്‌വാദി പാര്‍ട്ടി 39 കോടി, ആര്‍.ജെ.ഡി നാലു കോടി, സി.പി.ഐ ഒരു കോടി രൂപ എന്നിങ്ങനെ പോകുന്നു മറ്റു പാര്‍ട്ടികളുടെ കണക്കുകള്‍. 2002-03 മുതല്‍ 2009-10 വരെ ആസ്‌തിയില്‍ ഏറ്റവും കൂടിയ വളര്‍ച്ചനിരക്ക് ബി.എസ്.പിക്കാണ് 59 ശതമാനം. എന്‍.സി.പിക്ക് 51ഉം സമാജ്‌വാദി പാര്‍ട്ടിക്ക് 44 ശതമാനവുമാണ് വളര്‍ച്ച. മൂലധനത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ മൂലധനം 549 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ബി.എസ്.പിക്ക് 286 കോടിയും ബി.ജെ.പിക്ക് 246 കോടിയും സി.പി.എമ്മിന് 185 കോടിയുമാണ് മൂലധനം. ഏറ്റവുമധികം തുക ബാങ്ക് വായ്‌പയെടുത്തത് കോണ്‍ഗ്രസാണ് 49 കോടി രൂപ. ബി.ജെ.പി. 13 കോടി രൂപ വായ്‌പയെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
താങ്കള്‍ ബ്ലോഗ്ഗെര്സിലെ ഒരു വത്യസ്തന്‍
മറുപടിഇല്ലാതാക്കൂഎല്ലാം നല്ല വിഷയം എല്ലാം കുറച്ചു മാത്രം എഴുതുക നല്ലരു കൌതുകമുള്ള ഫോട്ടോയും പിന്നെന്തു വേണം ........... ക്ഷേമാശംസകള്‍ നേരുന്നു...