2010, നവംബർ 14, ഞായറാഴ്‌ച
കുഞ്ഞ് വേണ്ട, കാര്‍ മതി
കാറിനായി കുഞ്ഞിനെ വില്‍ക്കാനും തയാര്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് മാതൃത്വത്തിന്റെ പുതിയ മുഖം. സ്‌ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഫ്‌േളാറിഡ സംസ്ഥാനത്തെ ബ്രാഡന്‍ടണ്‍ സ്വദേശിനി സ്‌റ്റെഫാനി ബിഗ്‌ബി ഫെ്‌ളമിങ് (22) ആണ് പ്രതി. എട്ടാഴ്‌ചയായിരുന്നു ആണ്‍കുഞ്ഞിന്റെ പ്രായം. വില്‌പനയിലെ ഇടനിലക്കാരി സ്‌റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്‌ബി (45) തന്നെ. പാറ്റിയുടെ കാമുകന്‍ ലോറന്‍സ് വര്‍ക്‌സ് (42) സഹായിയായി. ഇവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.പുതിയ കാര്‍ വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിച്ചെലവ് നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ് സ്‌റ്റെഫാനിയും സംഘവും കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായത്. 75,000 ഡോളറാണ് കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്‍ക്ക് ബാങ്ക് വായ്‌പ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്‍ 9000 ഡോളര്‍ സ്‌റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്‍സിനുമെന്നായിരുന്നത്രെ ധാരണ.കുഞ്ഞിനെ നല്‍കാമെന്ന് ബന്ധുവായ മറ്റൊരു സ്‌ത്രീക്ക് ബിഗ്‌ബി വാക്കുനല്‍കിയിരുന്നതായി അറസ്റ്റ് രേഖയില്‍ പറയുന്നു. ഈ സ്‌ത്രീ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഏജന്‍റില്‍നിന്ന് 30,000 ഡോളറിന്റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കുഞ്ഞ് പോലീസിന്റെ സംരക്ഷണത്തിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇതാണ് കാറിന്റെ പ്രചാരവേലയുടെ വിജയം. നമ്മുടെ നാട്ടിലും വന്‍തോതിലുള്ള കാര്‍ പരസ്യമാണ് ചാനല്‍ സിനിമ തുടങ്ങിയ സാമൂഹ്യ ദ്രോഹികള്‍ ചെയ്യുന്നത്. താമസിയാതെ നമ്മുടെ നാട്ടിലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാം.
മറുപടിഇല്ലാതാക്കൂ