2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച
15 കാരന് ആദ്യത്തെ കൃത്രിമ ഹൃദയം
ഇതാദ്യമായി കൃത്രിമ ഹൃദയം 15 വയസ്സുകാരനില്‍ വെച്ചുപിടിപ്പിച്ചു. പത്ത് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഇറ്റാലിയന്‍ കുട്ടിയുടെ ശരീരത്തില്‍ `റോബോട്ട് ഹൃദയം' വെച്ചത്. കഴിഞ്ഞയാഴ്‌ച നടന്ന ശസ്‌ത്രക്രിയക്കുശേഷം നില മെച്ചപ്പെട്ടെങ്കിലും കുട്ടി ഇപ്പോഴും റോമിലെ ബാംബിനോ ജെസു ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡുഷേന്‍സ് സിന്‍ഡ്രോം എന്ന രോഗമായിരുന്നു കുട്ടിക്ക്. രോഗം ഇതായതിനാല്‍ കൃത്രിമ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തുക അസാധ്യവും. രോഗി ഏതാണ്ട് മരണത്തോടടുത്ത സമയത്താണ് കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്. കൃത്രിമ ഹൃദയവുമായി 20?-25 വര്‍ഷം വരെ കുട്ടിക്ക് സാധാരണ ജീവിതം നയിക്കാനാവുമെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.രണ്ടര ഇഞ്ച് നീളം വരുന്ന കൃത്രിമ ഹൃദയം ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക് പമ്പാണ്. കുട്ടിയുടെ നെഞ്ചിനുള്ളില്‍ ഇടതുഭാഗത്തായി ഹൃദയത്തിന്റെ സ്ഥാനത്താണിത്. രക്തക്കുഴലുകളെ ഹൃദയവുമായി ബന്ധിപ്പിക്കുകയും ചെയ്‌തു.ഇടതു ചെവിക്ക് പുറത്തുള്ള പ്ലഗ് വഴിയാണ് ഹൃദയത്തില്‍ വൈദ്യുതി എത്തുക. ശരീരത്തില്‍ കെട്ടിയിട്ടുള്ള ബെല്‍റ്റിലാണ് ഇതിന്റെ ബാറ്ററി. മൊബൈല്‍ ഫോണ്‍ പോലെ ബാറ്ററി റീചാര്‍ജ് ചെയ്യാമെന്നും നേതൃത്വം നല്‍കിയ ഡോക്‌ടര്‍ അമോഡിയോ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ