ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ശ്രീലങ്കയില്‍നിന്ന് മറ്റൊരു റെക്കോര്‍ഡ്. ഏറ്റവും വലിയ ചായക്കോപ്പ നിര്‍മിച്ചുകൊണ്ടാണ് ശ്രീലങ്ക റെക്കോര്‍ഡ് സ്ഥാപിച്ചത്. ആയിരം ഗാലന്‍ വെള്ളവും 64 കിലോ തേയിലയും 875 കിലോ പാല്‍പൊടിയും 160 കിലോ പഞ്ചസാരയും ചേര്‍ത്തുള്ള ചായ കൊള്ളുന്നതാണ് കൂറ്റന്‍ കോപ്പ. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കോപ്പയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണിത്. കോപ്പയില്‍ നിറച്ച ചായ പിന്നീട് കൊളംബോ വാസികള്‍ക്ക് ചെറിയ പ്ലാസ്റ്റിക് കപ്പുകളില്‍ വിതരണം ചെയ്‌തു. 32,000 സാധാരണ കപ്പ് ചായ ഉള്‍ക്കൊള്ളുന്നതാണ് കോപ്പയെന്ന് ഗിന്നസ് ബുക്ക് പ്രതിനിധി സ്ഥിരീകരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ