2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച
പ്രതിമാ പ്രണാമം
അഭിനയരംഗത്തെ കുലപതിക്ക് ജന്‍മനാളില്‍ പ്രതിമകള്‍ കൊണ്ട് ആരാധകന്റെ പ്രണാമം. അമിതാഭ് ബച്ചന്റെ 68-ാം ജന്‍മ ദിനത്തിലാണ് അലഹാബാദില്‍ ആരാധകന്‍ മണല്‍ ശില്‍പങ്ങളൊരുക്കിയത്. ഒരു കൂറ്റന്‍ പ്രതിമക്ക് ചുറ്റും 68 കൊച്ചുപ്രതിമകള്‍ നിര്‍മിച്ചാണ് യുവശില്‍പി ആര്‍.കെ. ചിത്തേര ബച്ചനോടുള്ള ആരാധന പ്രകടിപ്പിച്ചത്. ഗംഗാ നദിയുടെ തീരത്ത് നിര്‍മിച്ച പ്രതിമകള്‍ക്ക് ചുറ്റുംകൂടി ഇന്നലെ അലഹാബാദിലെ ആരാധകര്‍ ബച്ചന്റെ ജന്‍മദിനം ആഘോഷിക്കുകയും ചെയ്‌തു. 11 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമക്ക് ചുറ്റം രണ്ട് അടി ഉയരമുള്ള 68 പ്രതിമകള്‍ നിര്‍മിച്ചാണ് ചിത്തേര സമ്മാനമൊരുക്കിയത്. ആറ് മണിക്കൂറു കൊണ്ടാണ് 69 പ്രതിമകള്‍ സ്ഥാപിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ