ലോകത്തെ ഏറ്റവും പൊക്കം കൂടിയ വ്യക്തിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത് തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസെനാണ്. എട്ടടി ഒരിഞ്ചാണ് ഈ 27 കാരന്റെ പൊക്കം. എന്നാല്‍ കോസെനെക്കാളും മൂന്ന് ഇഞ്ച് കൂടുതല്‍ പൊക്കമുള്ള താനാണ് ഏറ്റവും പൊക്കം കൂടിയ ആളെന്ന് പാക്കിസ്ഥാനിയായ ഇജാസ് മുഹമ്മദ് അഹ്‌മദിന്റെ അവകാശവാദം. ഗിന്നസില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് ഇജാസ്. ഉംറ നിര്‍വഹിച്ച ഇജാസ് ഇപ്പോള്‍ സൗദിയിലുണ്ട്. സൗദിയില്‍നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടത്രേ. 143.5 കിലോ തൂക്കമുള്ള ഇജാസ് പൊക്കം കാരണമായുള്ള ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ വലത്തെ കാല്‍പാദത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇപ്പോഴും ഊന്നുവടിയുടെ സഹായത്തോടെയാണ് ഇജാസിന്റെ നടത്തം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
dear anwar,
മറുപടിഇല്ലാതാക്കൂഅറിഞ്ഞതും അതിലുപരിയായി അറിയാത്തതും ,വളരെ കൌതുക മുള്ളതും ,രസകരവുമായ ഒത്തിരി വാര്‍ത്തകള്‍ കൊണ്ട് സംഭുഷ്ടമാണ് താങ്കളുടെ ബ്ലോഗ്...
അഭിനന്ദനങ്ങള്‍ ....
asrus
http://asrusworld.blogspot.com/