വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

കത്തുകളുടെ തോഴരായി പന്താവൂര്‍ ദമ്പതികള്‍

`ആകാശവാണി കഴിഞ്ഞ ആഴ്‌ച പ്രക്ഷേപണം ചെയ്‌ത വയലും വീടും പരിപാടി ഉന്നത നിലവാരം പുലര്‍ത്തി. ആകാശവാണിക്ക്‌ ആശംസകള്‍ നേരുന്നു'- കത്തയച്ചിരിക്കുന്നത്‌ നഫീസ-കുഞ്ഞിപ്പ പന്താവൂര്‍.കഴിഞ്ഞ 31 കൊല്ലങ്ങളായി ഞായറാഴ്‌ചകളിലെ `നിങ്ങളുടെ കത്തുകളും ശ്രോതാക്കള്‍ക്കുള്ള മറുപടിയും' പരിപാടിയില്‍ ഒരിക്കല്‍ പോലും നഫീസ-കുഞ്ഞിപ്പ പന്താവൂര്‍ എന്ന പേര്‌ വായിക്കാതിരുന്നിട്ടില്ലത്രേ. ആകാശവാണിയിലെ മുഴുവന്‍ പരിപാടികളും റേഡിയോയിലൂടെ കേട്ട്‌ അഭിനന്ദിച്ച്‌ കത്തെഴുതുന്നവരാണ്‌ എടപ്പാള്‍ പന്താവൂരിലെ ഈ ദമ്പതികള്‍. ഇവരുടെ പേര്‌ സുപരിചിതമായപ്പോള്‍ റേഡിയോ ശ്രോതാക്കള്‍ ദമ്പതികളെ അഭിനന്ദിച്ച്‌ കത്തുകളയച്ചു തുടങ്ങി. കുഞ്ഞിപ്പയുടെ വീട്ടില്‍ പോസ്റ്റ്‌മാന്‍ കയറിവരാത്ത ദിവസങ്ങളില്ല. അവര്‍ക്ക്‌ ഇതിനകം വന്ന കത്തുകളുടെ എണ്ണം കേട്ടാല്‍ അത്ഭുതപ്പെട്ടുപോകും. ഒരുലക്ഷത്തിലധികം. വത്തിക്കാന്‍ റേഡിയോയില്‍നിന്ന്‌ മാര്‍പാപ്പയുടെ ഫോട്ടോ ആലേഖനം ചെയ്‌ത അഭിനന്ദന കത്ത്‌ വന്നത്‌ നിധി പോലെ കാത്തുസൂക്ഷിച്ചിരിക്കുകയാണ്‌ ദമ്പതികള്‍.റേഡിയോയിലൂടെ സുപരിചിതരായ ദമ്പതികളെ അഭിനന്ദിക്കാന്‍ എം.ടി. വാസുദേവന്‍ നായരും എഴുതി കത്ത്‌. ഇരുവര്‍ക്കും വിദ്യാഭ്യാസം കുറവാണെങ്കിലും തപാല്‍ മാര്‍ഗമുണ്ടായ വ്യക്തിബന്ധം വാനോളം.ഇപ്പോള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണിവര്‍. ആലംകോട്‌ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ മത്സരിക്കുന്ന നഫീസക്കൊപ്പം കുഞ്ഞിപ്പയും വോട്ട്‌ അഭ്യര്‍ഥിക്കുന്നു.

3 അഭിപ്രായങ്ങൾ:

  1. എനിക്കറിയാം ഇദേഹത്തെ ഞാനും പണ്ട് ആകാശവാണിയിൽ സ്ഥിരമായി എഴുതുമായിരുന്നു.അന്നു കുറെ സുഹൃത്തുകൾ ഉണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ശരിയാ...ഞാനും ഒരുപാട് തവണ ഈ പേര് പറയുന്നത് കേട്ടിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ചനെലുകള്‍ കത്ത് പെട്ടികളുടെ ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുകയാണെങ്കില്‍ ഇവര്‍ രണ്ടു പേരും ജഡ്ജെസ് ആയി വരുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ