2010, ഒക്‌ടോബർ 3, ഞായറാഴ്‌ച
ബന്ധുക്കളുടെ ലോകം
റിബലും ഔദ്യോഗികവും കൊട്ടാരക്കര: സഹോദരന്‍ റിബല്‍. സഹോദരി ഔദ്യോഗിക സ്ഥാനാര്‍ഥി. കൊട്ടാരക്കര ടൗണ്‍ വാര്‍ഡില്‍ കേ. കോണ്‍.-ബി സ്ഥാനാര്‍ഥി കണ്ണാട്ട് രവിക്കെതിരേ റിബല്‍ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍. ഇദ്ദേഹത്തിന്റെ സഹോദരി മിനികുമാരി ഔദ്യോഗിക സ്ഥാനാര്‍ഥിയായി കാടാകുളം വാര്‍ഡില്‍.ജ്യേഷ്‌ഠാനുജ പുനലൂര്‍: നഗരസഭയില്‍ ജ്യേഷ്‌ഠാനുജ�ാര്‍ പോരിനിറങ്ങി. സി.പി.എം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം.എ. രാജഗോപാലും സഹോദരന്‍ കേരളാ കോണ്‍ഗ്രസ്-ജേക്കബ് നേതാവ് എം.എ. വേണുവും തമ്മിലാണ് കോളേജ് വാര്‍ഡില്‍ അങ്കം. അമ്മായിയപ്പനും മരുമകനുംപുനലൂര്‍: നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി അമ്മായിയപ്പനും മരുമകനും. കോണ്‍ഗ്രസ് നേതാവ് ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍ ആരംപുന്ന വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ മകളുടെ ഭര്‍ത്താവായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജി. ജയപ്രകാശ് കലുങ്കിന്‍മുകള്‍ വാര്‍ഡില്‍ ജനവിധി തേടുന്നു. ജ്യേഷ്‌ഠന് വിമതശല്യംഅമ്പൂരി: തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്ത് തേക്കുപാറ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ അനുജന്‍ വിമതനായി മത്സരിക്കുന്നു. സി.പി.ഐ സ്ഥാനാര്‍ഥി തങ്കരാജിനെ എല്‍.ഡി.എഫ് കമ്മിറ്റി ഔദ്യോഗികമായി സ്ഥാനാര്‍ഥിയാക്കിയിരുന്നു. എന്നാല്‍, ഡി.വൈ.എഫ്.ഐയുടെ അമ്പൂരി ഏരിയാ കമ്മിറ്റി അംഗമായ അനുജന്‍ ഷാജി ഇവിടെ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. അമ്മായിയമ്മയും മരുമകനും ചാഴൂര്‍: അമ്മായിയമ്മയും മരുമകനും കന്നിയങ്കത്തിന് രണ്ടുവാര്‍ഡുകളിലായി തെരഞ്ഞെടുപ്പ് ഗോദയില്‍. തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തിലാണ് ഈ കൗതുകം. സി.പി.ഐ സിറ്റിംഗ് വാര്‍ഡായ ചിറയ്‌ക്കല്‍ മേഖലയിലെ പത്താം വാര്‍ഡിലാണ് സി.പി.ഐ സ്ഥാനാര്‍ഥിയായി തണ്ടാശേരി രവീന്ദ്രന്റെ ഭാര്യ മല്ലിക അങ്കം കുറിക്കുന്നത്. ഇവരുടെ മൂത്തമകളെ വിവാഹം ചെയ്‌ത, നാട്ടുകാര്‍ സലൂ എന്ന് വിളിക്കുന്ന കാരോട്ട് പറമ്പില്‍ കെ.വി. സല്‍ജിത്ത് (35) ആണ് സി.പി.എം സ്ഥാനാര്‍ഥിയായി ഏഴാം വാര്‍ഡില്‍ മത്സരിക്കുന്നത്. കൊച്ചച്ഛനും മകനും കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ വാര്‍ഡില്‍ ഏറ്റുമുട്ടുന്നത് അടുത്ത ബന്ധുക്കള്‍. പ്രമുഖ തെയ്യം കലാകാരന്‍, അന്നൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്ത എം. ചന്തുപ്പണിക്കരുടെ മകന്‍ കൃഷ്‌ണകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ എതിരാളി, ചന്തുപ്പണിക്കരുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ എം. ശശിധരനാണ്. സംവരണ വാര്‍ഡായ ഇവിടെ രണ്ടുപേരും പത്രിക സമര്‍പ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ