വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ആയുസ്സിന്റെ രഹസ്യം

106-ാം വയസ്സിലും ശുദ്ധ കന്യകയായി തുടരുന്ന ഇസ ബ്ലിത്ത്‌ അമ്മൂമ്മ, താന്‍ ഒരിക്കല്‍ പോലും ചുംബിക്കപ്പെട്ടിട്ടില്ലെന്നു കൂടി പറയുമ്പോള്‍ വിശ്വസിക്കുക. അവരുടെ ആയുസ്സിന്റെ രഹസ്യം അതാണത്രേ. ഒറ്റയായിരുന്നതാണ്‌ എന്റെ കരുത്ത്‌. തനിക്ക്‌ സമാനമായി ആരെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ജീവിതത്തില്‍ പ്രണയത്തിന്റെ ആവശ്യമേ തനിക്ക്‌ തോന്നിയിട്ടില്ല. ഒരു പുരുഷന്‌ വേണ്ടി ഒരു നിമിഷം പോലും എനിക്ക്‌ ചെലവഴിക്കേണ്ടി വന്നിട്ടില്ല -അമ്മൂമ്മ പറയുന്നു.1904ല്‍ ലണ്ടനിലാണ്‌ ബ്ലിത്ത്‌ ജനിച്ചത്‌. ഗോള്‍ഫ്‌ കളിക്കലും പൂന്തോട്ടമൊരുക്കലുമായിരുന്നു ഹോബികള്‍. ഒരു വിസ്‌കി നിര്‍മാതാവിന്റെ സെക്രട്ടറിയായി 35 കൊല്ലം ജോലി ചെയ്‌തു. ആരെയും അദ്‌ഭുതപ്പെടുത്തുന്ന ജീവിത ശൈലിക്കുടമയാണ്‌ അമ്മൂമ്മയെന്നും 106 വയസ്സായെന്ന്‌ ആരും പറയില്ലെന്നും അനന്തരവള്‍ ഷീന കാംപ്‌ബെല്‍ സാക്ഷ്യപ്പെടുത്തുന്നു.

3 അഭിപ്രായങ്ങൾ:

  1. എനിക്ക് അന്‍പത്തിമൂന്നു വയസ്സായി. ഈ വിവരം ഇത്തിരി നേരത്തേ വെളിപ്പെടുത്തിക്കൂടായിരുന്നോ അന്‍വര്‍? എങ്കില്‍ എനിക്കത് വളരെയധികം ഉപകാരപ്രദമാകുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ