വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

പകല്‍ സമരവും രാത്രി ജോലിയും

പുകയുന്ന കശ്‌മീരില്‍നിന്ന്‌ പുതിയൊരു സമരരീതിക്ക്‌ തുടക്കമാവുന്നു. പകല്‍ തെരുവില്‍ സമരം ചെയ്യാനിറങ്ങുന്ന ദിവസങ്ങളില്‍ രാത്രി ജോലി ചെയ്യാനാണ്‌ നിര്‍ദേശം. 11 ദിവസത്തെ പ്രക്ഷോഭത്തിനായി ഹുര്‍രിയത്ത്‌ കോണ്‍ഫറന്‍സ്‌ നേതാവ്‌ സയ്യിദ്‌ അലി ഷാ ഗീലാനിയുടെതാണ്‌ രൂപരേഖ.സമര സമയക്രമമനുസരിച്ച്‌ ഈ മാസം 19, 22 തീയതികള്‍ മാത്രമാണ്‌ പണിമുടക്കില്ലാത്തത്‌. ബാക്കിയെല്ലാ ദിവസങ്ങളിലും കശ്‌മീരികള്‍ പണിമുടക്കും. രാത്രി ജോലി ചെയ്യുകയും ചെയ്യും. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴുവരെയായിരിക്കും ജോലി സമയം.ഫാക്‌ടറികളും കടകമ്പോളങ്ങളും രാത്രി ഏഴുമുതല്‍ രാവിലെ ഏഴു വരെ തുറന്നിരിക്കുമെന്ന്‌ ഗീലാനി പറയുന്നു. യാത്രക്കാര്‍ക്ക്‌ രാത്രിയില്‍ സഞ്ചാരത്തിനും തടസ്സമില്ല.

3 അഭിപ്രായങ്ങൾ:

  1. താങ്കളുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്‌, കമന്റ്‌ ഇടാറില്ല എന്നു മാത്രം. പോസ്റ്റ്‌ ചെയ്യുമ്പോൾ label കൗതുക വാർത്തകൾ എന്നു കൊടുത്താൽ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. തന്നെ തന്നെ... പകല്‍ സ്വന്തം രാജ്യത്തിനിട്ടു പണിയുക, രാത്രി പാക്കിസ്ഥാനു വേണ്ടിയും...
    അമേരിക്കയില്‍ കുറാന്‍ കത്തിച്ചു എന്ന് ഇറാനിയന്‍ റ്റിവി കള്ളറിപ്പോര്‍ട്ട് എയര്‍ ചെയ്തതിന് കാശ്മീരില്‍ കലാപം നടത്തി പത്തിരുപതു പേരെ കൊല്ലിച്ച മഹാന്മാരില്‍ നിന്നും ഇതില്‍കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍ അല്ലേ...

    മറുപടിഇല്ലാതാക്കൂ