2010, സെപ്റ്റംബർ 5, ഞായറാഴ്‌ച
വീണ്ടും കാസ്‌ട്രോ
ക്യൂബയുടെ മുത്ത് വീണ്ടും പൊതുവേദിയില്‍. പ്രായാധിക്യവും രോഗാതുരതയുംമൂലം നാല് വര്‍ഷമായി പൊതുവേദികളില്‍നിന്ന് വിട്ടുനിന്ന ക്യൂബന്‍ ഇതിഹാസം ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ആണവ ശേഷിയും ആണവ കരാറുകളുമായിരുന്നു പ്രസംഗത്തിലെ പ്രധാന വിഷയം. പച്ചനിറത്തിലുള്ള സ്ഥിരം പട്ടാള വേഷം ധരിച്ചെത്തിയ 84 കാരന്‍ ഹവാന സര്‍വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് അഭിസംബോധന ചെയ്‌തത്. ആണവ ദുരന്തങ്ങളില്‍നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ആണവ യുദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള സമാധാന മൂല്യങ്ങള്‍ക്കുള്ള ക്യൂബന്‍ സര്‍ക്കാരിന്റെ പിന്തുണയും കാസ്‌ട്രോ വാഗ്‌ദാനം ചെയ്‌തു. 2006 ലാണ് കാസ്‌ട്രോ ആരോഗ്യ കാരണങ്ങളാല്‍ ക്യൂബന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞത്. സഹോദരന്‍ റൗള്‍ കാസ്‌ട്രോയാണ് പകരം സ്ഥാനമേറ്റെടുത്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
റൗള്‍ കാസ്‌ട്രോ പ്രസിഡണ്ട് പദം ഫിദല്‍ കാസ്‌ട്രോവിന് തിരിച്ചുകൊടുക്കണം.
മറുപടിഇല്ലാതാക്കൂMr. Raul Kastro,
മറുപടിഇല്ലാതാക്കൂanjaatha paranjathu kettallo?
udan thanne thirichu kodutheekkanam.
ille prashnamaa..