2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
ബന്ദിയെ തേടി, അനാഥയെ കിട്ടി
പോലീസ് ചെന്നത് യുവതിയെ ബന്ദിയാക്കിയെന്ന സന്ദേശത്തെ തുടര്‍ന്ന്. കിട്ടിയത് മാതാപിതാക്കള്‍ ഉപേക്ഷിച്ച ബാലികയെ. ഫിലിപ്പൈന്‍സിലെ തലസ്ഥാന നഗരിയില്‍ പെടുന്ന പാസിഗ് ജില്ലയിലാണ് സംഭവം. തന്റെ കക്ഷിയെ അവരുടെ കാമുകന്‍ ഫ്‌ളാറ്റില്‍ ബന്ദിയാക്കിയിരിക്കുന്നതായി ഒരു അഭിഭാഷകന്റെ പേരിലാണ് പോലീസ് ആസ്ഥാനത്തേക്ക് ടെലിഫോണ്‍ വന്നത്. സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരന്‍ ബസ് റാഞ്ചി വിനോദ സഞ്ചാരികളെ ബന്ദിയാക്കിയതിനെ തുടര്‍ന്ന് എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാത്ത പോലീസ് ഞൊടിയിടയില്‍ ഉണര്‍ന്നു. സര്‍വ സന്നാഹങ്ങളുമായി ഫ്‌ളാറ്റ് വളഞ്ഞ പോലീസിന് മൂന്നു വയസ്സുകാരിയായ ബാലികയെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ദമ്പതികള്‍ സ്ഥിരമായി വഴക്കടിക്കുന്നവരായിരുന്നുവെന്ന് മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാലികയുടെ മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് പോലീസ് മേധാവി ജെസ് കാര്‍ഡോനോ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ