2010, ജൂൺ 6, ഞായറാഴ്‌ച
കാപ്പിറ്റല്‍ ഗെയ്‌റ്റ് ടവര്‍
ലോകത്തെ ഏറ്റവും ചരിഞ്ഞ മനുഷ്യ നിര്‍മിത കെട്ടിടം എവിടെയാണ്? ഉത്തരത്തിന് സംശയിക്കേണ്ട. ആ റെക്കോര്‍ഡ് അബുദാബിയിലെ കാപ്പിറ്റല്‍ ഗെയ്‌റ്റ് ടവറിനുള്ളതാണ്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിച്ച, 160 മീറ്റര്‍ ഉയരമുള്ള ടവറിന് 18 ഡിഗ്രി ചരിവുണ്ട്.
ഇറ്റലിയിലെ ഏറെ പ്രശസ്‌തമായ പിസാ ഗോപുരത്തിന്റെ ചെരിവിനേക്കാള്‍ നാലു മടങ്ങാണിത്. പിസ ഗോപുരം കാലക്രമേണയാണ് ചരിഞ്ഞതെങ്കില്‍ കാപ്പിറ്റല്‍ ഗെയ്‌റ്റ് കെട്ടിടം ചരിവോടെയാണ് രൂപകല്‍പന ചെയ്‌തെതന്നുമാത്രം. ലോകത്തെ ഏറ്റവും ചരിഞ്ഞ കെട്ടിടമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കാപ്പിറ്റല്‍ ഗെയ്‌റ്റ് ടവറിനെ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു.
പുറംഭാഗ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ജനുവരിയിലാണ് കെട്ടിടത്തിന്റെ മൂല്യനിര്‍ണയം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആരംഭിച്ചത്. പന്ത്രണ്ടാം നില മുതലുള്ള നിലകള്‍ വശത്തേക്ക് അല്‍പാല്‍പം നീക്കി നിര്‍മിച്ചാണ് 35 നില കെട്ടിടത്തിന് 18 ഡിഗ്രി ചരിവ് വരുത്തിയത്. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലും ഓഫീസുകളുമുണ്ടാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
..
മറുപടിഇല്ലാതാക്കൂചെരിച്ച് വാര്‍ക്കാന്‍ ഇവര്‍ക്ക് പ്രാന്താണോ.. ഹിഹിഹി
..