2010, ജൂൺ 22, ചൊവ്വാഴ്ച
വൂവുസേലയും ചൈനക്കാരന്‍
ഈ ലോകകപ്പിന്റെ ചിഹ്നമായി മാറിയ വൂവുസേല ദക്ഷിണാഫ്രിക്കന്‍ സംഗീതോപകരണമാണെങ്കിലും അവയിലേറെയും നിര്‍മിക്കുന്നത് ചൈനീസ് ഫാക്‌ടറികളില്‍. 90 ശതമാനത്തോളം വൂവുസേലകളും ചൈനീസ് നിര്‍മിതമാണെന്ന് വ്യവസായവൃത്തങ്ങള്‍ സമ്മതിക്കുന്നു. ഏപ്രിലിനുശേഷം 10 ലക്ഷത്തോളം വൂവുസേലകള്‍ നിര്‍മിച്ചതായി ഷെജിയാംഗിലെ ഒരു ഫാക്‌ടറി വെളിപ്പെടുത്തി. ഗ്വാംഗ്‌ദോംഗ്, ഷെജിയാംഗ് പ്രവിശ്യകളിലെ അഞ്ച് ഫാക്‌ടറികളില്‍നിന്നാണ് ഏതാണ്ടെല്ലാ വൂവുസേലകളും ദക്ഷിണാഫ്രിക്കയിലെത്തുന്നത്. 0.6 യുവാന്‍ മുതല്‍ 2.5 യുവാന്‍ വരെ വിലയ്‌ക്ക് ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന വൂവുസേലകള്‍ ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ 18 മുതല്‍ 53 വരെ യുവാനായി മാറുന്നു. ദക്ഷിണാഫ്രിക്കക്ക് പുറമേ ബ്രിട്ടനില്‍ രണ്ട് സെക്കന്റില്‍ ഒരു വൂവുസേല വില്‍പനയാവുന്നുണ്ടത്രേ. വൂവുസേല മാത്രമല്ല ലോകകപ്പില്‍ ഉപയോഗിക്കുന്ന ജാബുലാനി പന്തിന്റെ പേരിലും ലാഭമുണ്ടാക്കുന്നത് ചൈനീസ് കമ്പനികള്‍ തന്നെ. 99 ശതമാനം ജാബുലാനി ഓര്‍ഡറുകളും ചൈനയിലെ ജിയാംക്‌സി മയ്‌സിബൊ സ്‌പോര്‍ട്‌സ് എക്വിപ്‌മെന്റ് കമ്പനിക്കാണ്. 1.2 കോടി പന്തുകളാണ് കമ്പനി നിര്‍മിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ