വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 20, ഞായറാഴ്‌ച

ചീഞ്ഞ മാംസം കൊണ്ടൊരു ബിരിയാണി

മുഖ്യമന്ത്രി പങ്കെടുത്ത കുറ്റിയാടി ജലവൈദ്യുത വിപുലീകരണ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ പഴകിയ മാംസം ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. നൂറ്‌ കിലോഗ്രാം പഴകിയ കോഴിയിറച്ചി നാട്ടുകാര്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചു.ഉദ്‌ഘാടന ചടങ്ങിന്‌ ശേഷമാണ്‌ പരിപാടിക്കെത്തിയ നാട്ടുകാരുള്‍പ്പെടെ എല്ലാവര്‍ക്കും ബിരിയാണി വിളമ്പിയത്‌. വളരെ പെട്ടെന്ന്‌ ഭക്ഷണം തീരുകയും കുറെ പേര്‍ക്ക്‌ കിട്ടാതെ വരികയും ചെയ്‌തു. തുടര്‍ന്ന്‌ വീണ്ടും ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടയില്‍ കലവറയിലെത്തിയ നാട്ടുകാരില്‍ ചിലരാണ്‌ കോഴിയിറച്ചി ചീഞ്ഞതായി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ മറ്റുള്ളവരെ അറിയിച്ചു. നാട്ടുകാര്‍ കൂട്ടമായെത്തി മുദ്രാവാക്യം വിളിച്ച്‌ നൂറ്‌ കിലോ കോഴിയിറച്ചി പിടിച്ചെടുക്കുകയും ചെയ്‌തു. ആദ്യം വിളമ്പിയ ബിരിയാണിക്കും ചീഞ്ഞ മാംസമാണ്‌ ഉപയോഗിച്ചതെന്നും ആരോപണമുണ്ട്‌. ബിരിയാണി കഴിച്ച ചിലര്‍ ആശുപത്രിയില്‍ ചികിത്സക്കുമെത്തി.

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 20 3:02 PM

    ഹോ കഷ്ട്ടം !!ഭക്ഷണത്തില്‍ പോലും ...

    മറുപടിഇല്ലാതാക്കൂ
  2. മന്ത്രി പങ്കെടുത്ത പരിപാടിയല്ലെ..

    മന്ത്രി വരാന്‍ വൈകി കാണും അതാ കോഴി ഇറച്ചി ചീഞ്ഞു പോയെ

    മറുപടിഇല്ലാതാക്കൂ