2010, ജൂൺ 11, വെള്ളിയാഴ്‌ച
ചത്ത ഒട്ടകത്തിന്റെ വില
സൗദി അറേബ്യയിലെ ഖുറൈസിന് വടക്ക് മരുഭൂമിയില്‍ കഴിഞ്ഞ വര്‍ഷാവസാനമാണ് സൗദി പൗരന്റെ ഒട്ടകം മേഞ്ഞു നടക്കുന്നതിനിടെ എണ്ണക്കുഴിയില്‍ വീണ് ചത്തത്. ഒട്ടകത്തെ ഓമനിച്ചു വളര്‍ത്തിയ ഉടമയായ സൗദി പൗരന്‍ വിടുമോ?. തന്റെ ഒട്ടകം ഗുണമേന്മ കൂടിയതാണെന്നും ഒട്ടക പ്രദര്‍ശനത്തില്‍ പങ്കെടുപ്പിക്കുന്നതിന് വളര്‍ത്തിയ ഒട്ടകമാണ് അതെന്നും സൗദി പൗരന്‍ വാദിച്ചു. അതുകൊണ്ട് മതിയായ നഷ്‌ടപരിഹാരം ലഭിക്കണമെന്നു ആവശ്യപ്പെട്ട് ഉടമ അബ്‌ദുല്ല അല്‍സൈഅരി കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒട്ടകത്തിന്റെ വില കണക്കാക്കുന്നതിന് അബ്‌ദുല്ല ബിന്‍ സൗദ് ബിന്‍ ജലവി രാജകുമാരന്‍ അധ്യക്ഷനായ ഒട്ടക പ്രദര്‍ശനത്തിന്റെ ജഡ്‌ജിംഗ് കമ്മിറ്റിയുടെ സഹായം അല്‍കോബാര്‍ ജനറല്‍ കോടതി ചീഫ് ജസ്റ്റിസ് ഡോ. സ്വാലിഹ് അല്‍യൂസുഫ് തേടി. ഒട്ടകത്തിന് പത്ത് ലക്ഷം റിയാല്‍ വില കണക്കാക്കുന്നതായി കമ്മിറ്റി കോടതിയെ അറിയിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇത്രയും തുക എണ്ണക്കമ്പനി സൗദി പൗരന് നഷ്‌ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. പക്ഷേ വിധി അന്തിമമല്ല. വിധിക്കെതിരെ എണ്ണക്കമ്പനി അഭിഭാഷകന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിലും വില കൂടിയ ഇനം ഒട്ടകങ്ങളുണ്ടെന്ന് ഒട്ടക വിദഗ്‌ധര്‍ പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കൊള്ളാം
മറുപടിഇല്ലാതാക്കൂ