2010, ജൂൺ 28, തിങ്കളാഴ്‌ച
കള്ളനെന്ത് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി എം.പിയുടെ മൊബൈല്‍ ഫോണ്‍ ന്യൂദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മോഷ്‌ടിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ രാഹുല്‍ വിമാനത്താവളത്തില്‍നിന്ന് വീട്ടിലെത്തിയപ്പോഴാണ് ബാഗേജില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്‌തു. വിമാനത്താവളത്തില്‍ ലഗേജ് കൈകാര്യം ചെയ്യുന്ന തൊഴിലാളിയെയാണ് രാഹുലിന്റെ മൊബൈലുമായി പിടികൂടിയത്.മോഷണവിവരം രാഹുല്‍ സ്വന്തം സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പിനെയാണ് അറിയിച്ചത്. അവര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് അധികൃതര്‍ക്ക് വിവരം കൈമാറി. തുടര്‍ന്നയിരുന്നു രഹസ്യാന്വേഷണം. സി.ഐ.എസ്.എഫ് അധികൃതര്‍ അതീവ രഹസ്യമായി വിമാനത്താവളത്തിലെ വീഡിയോ ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചാണ് മോഷ്‌ടാവിനെ കണ്ടെത്തിയത്. സംശയം തോന്നിയ രണ്ടുപേരെ ചോദ്യം ചെയ്‌തപ്പോള്‍ അതിലൊരാള്‍ കുറ്റം സമ്മതിക്കുകയും മൊബൈല്‍ തിരികെ നല്‍കുകയും ചെയ്‌തു. ഇതുസംബന്ധിച്ച് കേസൊന്നും എടുത്തിട്ടില്ല. മൊബൈല്‍ എടുത്തയാളുടെ പേരും അധികൃതര്‍ രഹസ്യമാക്കിവെച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
“മൊബൈല്‍ എടുത്തയാളുടെ പേരും അധികൃതര്‍ രഹസ്യമാക്കിവെച്ചു”
മറുപടിഇല്ലാതാക്കൂഇല്ലെങ്കില് മൊബൈലിലെ “വിവരങ്ങള്‍” പത്രങ്ങളില്‍ വരുമല്ലോ...