ജോര്‍ജിയയിലെ ഗോറിയില്‍ കേന്ദ്ര ചത്വരത്തില്‍ സ്ഥാപിച്ച സ്റ്റാലിന്റെ പൂര്‍ണകായ പ്രതിമ വ്യാഴാഴ്‌ച രാത്രി അധികൃതര്‍ എടുത്തുമാറ്റി. സോവിയറ്റ്‌് നേതാവായിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്‍മനാടാണ് ഗോറി. 1879ലാണ് ജോസഫ് സ്റ്റാലിന്‍ ജനിച്ചത്. സ്റ്റാലിന്റെ പ്രതിമ നിന്ന സ്ഥലത്ത് 2008ലെ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജിയക്കാരുടെ ഓര്‍മക്കായി സ്‌മാരകം പണിയുമെന്ന് അധികൃതര്‍ പറഞ്ഞു.സ്റ്റാലിന്റെ പൂര്‍ണകായ വെങ്കലപ്രതിമയാണ് അറിയിപ്പൊന്നുമില്ലാതെ വ്യാഴാഴ്‌ച രാത്രി അധികൃതര്‍ നീക്കിയത്. പ്രതിമ ഗോറിയിലെ സ്റ്റാലിന്‍ മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് മേയര്‍ അറിയിച്ചു. 2008ലെ റഷ്യ-ജോര്‍ജിയ യുദ്ധത്തിനിടെ റഷ്യന്‍ സൈന്യം ബോംബിട്ട പ്രദേശം കൂടിയാണ് ഗോറി. സോവിയറ്റ് യൂനിയന്റെ പതനത്തെ തുടര്‍ന്ന് 1991-ല്‍ ജോര്‍ജിയ സ്വതന്ത്രരാജ്യമായി. തുടര്‍ന്ന് സ്റ്റാലിന്റേയും ലെനിന്റേയും പ്രതിമകള്‍ നീക്കാന്‍ ശ്രമം നടന്നു. എന്നാല്‍ സ്റ്റാലിന്‍ പ്രതിമ നീക്കുന്നതിനെതിരെ ഗോറിയിലെ ജനങ്ങള്‍ സംഘടിച്ചു. 2004ല്‍ അമേരിക്കന്‍ പക്ഷപാതിയായ പ്രസിഡന്റ് മിഖായേല്‍ സഖാഷ്‌വിലി അധികാരത്തിലേറിയതോടെ വീണ്ടും പ്രതിമ നീക്കാനുള്ള ശ്രമം പുനരാരംഭിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ