സൗദിയിലെ ജിദ്ദക്ക് മുകളില്‍ ഭീതിയുടെ കാര്‍മേഘങ്ങളുതിര്‍ത്ത `മസ്‌ക്' മലിനജല തടാകം വറ്റിക്കുന്നു. ജിദ്ദയിലേയും പ്രാന്തങ്ങളിലേയും മലിനജലം ഒഴുക്കിക്കളയുന്ന തടാകമാണിത്. പ്രതിദിനം 1400ഓളം ടാങ്കറുകള്‍ മലിനജലം ഇവിടെ ഒഴുക്കി കളയുന്നെന്നാണ് കണക്ക്. നീളം നാല് കി.മീറ്ററോളവും വീതി പല ഭാഗങ്ങളിലും 1.5 കീ.മീറ്ററിലധികവും. സംഭരണിയില്‍ മൂന്നു കോടി ക്യുബിക് മീറ്ററിനടുത്ത് ജലവുമുള്ള തടാകമാണിത്. 2009 നവംബര്‍ 25ന് ജിദ്ദയില്‍ പ്രളയമുണ്ടായപ്പോള്‍ മസ്‌ക് തകര്‍ന്നു എന്ന തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നു. ചില വെബ്‌സൈറ്റുകളും തെറ്റായ ഈ വാര്‍ത്തക്ക് ഊന്നല്‍ നല്‍കിയപ്പോള്‍ ജിദ്ദാ നിവാസികള്‍ ഞെട്ടിത്തെറിച്ചു.
കിഴക്കന്‍ ജിദ്ദയിലെ ഈ തടാകം വറ്റിക്കുന്നതിന് കരാര്‍ നല്‍കിയതായി ദേശീയ ജല കമ്പനിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ലുഅ അല്‍മുസല്ലമി അറിയിച്ചു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 9.5 കോടി റിയാലിന്റെ കരാറാണ് ദേശിയ ജല കമ്പനി നല്‍കിയിരിക്കുന്നത്. അടുത്ത ഏപ്രിലിനു മുമ്പായി തടാകം പൂര്‍ണമായും വറ്റിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് മുസല്ലമി പറഞ്ഞു. മലിനജലം പമ്പ് ചെയ്‌തശേഷം ശുദ്ധീകരിക്കുന്നതിനും തടാകത്തിന്റെ അടിഭാഗം അണുമുക്തമാക്കുന്നതിനുമുള്ള കരാര്‍ ഹൂത്താ ഹെഗര്‍ഫ്‌ളെഡ് എന്ന കമ്പനിക്കാണ് നല്‍കിയിട്ടുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ