2010, ജൂൺ 21, തിങ്കളാഴ്‌ച
ചുവപ്പ് കണ്ട സാനി കയ്‌തക്ക് വധഭീഷണി
വധഭീഷണിയും വധവും കായികലോകത്ത് പുത്തരിയല്ല. അതുകൊണ്ടുതന്നെയാണ് നൈജീരിയയുടെ സാനി കയ്‌ത അവ ഭയക്കുന്നതും. ഗ്രീസിനെതിരായ കളിയില്‍ എതിരാളിയെ അനാവശ്യമായി ചവിട്ടി ചുവപ്പ് കാര്‍ഡ് വാങ്ങി ടീമിന്റെ തോല്‍വിക്ക് വഴിയൊരുക്കിയ സാനി കയ്‌തക്ക് വധ ഭീഷണികളുകളുടെ പ്രവാഹമാണ്. വധ ഭീഷണി മുഴക്കി ആയിരത്തിലേറെ ഇ-മെയില്‍ സന്ദേശങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും അവ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും ടീം വക്താവ് പീറ്റര്‍സൈഡ് ഈദ അറിയിച്ചു. ഭീഷണികളെക്കുറിച്ച് നൈജീരിയന്‍ സര്‍ക്കാരിനെയും ഫിഫയെയും അറിയിച്ചിട്ടുണ്ട്. ഇരുപത്തിനാലുകാരന്‍ അതീവ ഭയത്തിലാണ്. ടീമിന്റെ പിന്തുണയാണ് അയാള്‍ക്ക് സാന്ത്വനം -ഈദ പറഞ്ഞു. പന്ത് കൈവിട്ട ശേഷം യാതൊരു പ്രകോപനവുമില്ലാതെ എതിരാളിയെ കയ്‌ത ചവിട്ടുമ്പോള്‍ നൈജീരിയ 1-0 ന് മുന്നിലായിരുന്നു. എന്നാല്‍ കയ്‌തക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയ ശേഷം ഗ്രീസ് മടക്കിയത് രണ്ടു ഗോള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ