വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 30, ബുധനാഴ്‌ച

ഭര്‍ത്താവിന്‌ കളിഭ്രാന്ത്‌ വന്നാല്‍

ഭര്‍ത്താവിന്‌ ലോക കപ്പ്‌ ജ്വരം തലയില്‍ കയറിയാല്‍ എങ്ങനെയുണ്ടാകും. ഇതാ കുവൈത്ത്‌ സിറ്റിയില്‍നിന്ന്‌ മറ്റൊരു സംഭവം. ടിവിയില്‍ ദീര്‍ഘ സമയം മത്സരങ്ങള്‍ കണ്ടിരിക്കുന്നതിനെ കുറ്റപ്പെടുത്തിയ‍ കുവൈത്തി വനിതക്ക്‌ ഭര്‍ത്താവിന്റെ വക ക്രൂരമര്‍ദനം. തലങ്ങും വിലങ്ങും അടിയേറ്റ യുവതിയുടെ മൂക്ക്‌ തകര്‍ന്നു. രോഷാകുലനായ ഭര്‍ത്താവ്‌ യുവതിയെ തെറിയഭിഷേകം നടത്തിയാണ്‌ മര്‍ദിക്കാന്‍ തുടങ്ങിയത്‌. ബോധംകെടുന്നതുവരെ ഭര്‍ത്താവ്‌ മര്‍ദനം തുടര്‍ന്നതായി യുവതി പറയുന്നു. ബോധം വീണ്ടുകിട്ടിയ ശേഷം സഹോദരനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക്‌ പോയി. മൂക്കിന്റെ അസ്ഥി പൊട്ടിയതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനോട്‌ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ജൂലൈ 2 11:26 AM

    ഏതു കളിഭ്രാന്തായാലും ഭാര്യക്ക് കിടക്കപ്പോറുതി കാണില്ല..

    :)

    മറുപടിഇല്ലാതാക്കൂ