2010, ജൂൺ 14, തിങ്കളാഴ്‌ച
കുടുംബം ജയിലില്‍
മയക്കുമരുന്ന് വിതരണത്തിന് കുടുംബത്തിലെ 7 പേര്‍ക്ക് ശിക്ഷ. സൗദി അറേബ്യയില്‍ മദീനയിലെ ജനറല്‍ കോടതി ജഡ്‌ജി ശൈഖ് സ്വാലിഹ് മുഹ്‌സിന്‍ അല്‍അരീനിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്‌ത സൗദി പൗരനും അഞ്ചു മക്കള്‍ക്കും മൂത്ത മകന്റെ ഭാര്യയായ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്കുമാണ് ശിക്ഷ. ഒന്നാം പ്രതിയായ സൗദി പൗരന് രണ്ടു വര്‍ഷം തടവും 270 ചാട്ടയടിയുമാണ് ശിക്ഷ. തടവിന് ശേഷം വിദേശ യാത്ര നടത്തുന്നതില്‍നിന്ന് ഇയാള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വിലക്കുമുണ്ട്. ഇയാളുടെ രണ്ടാമത്തെ മകന് അഞ്ചു വര്‍ഷം തടവും 1500 ചാട്ടയടിയും അര ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. മൂന്നാമത്തെ മകന് രണ്ടു വര്‍ഷം തടവും 400 ചാട്ടയടിയും അര ലക്ഷം റിയാല്‍ പിഴയും. വിദേശ യാത്രക്ക് മൂന്നു വര്‍ഷത്തെ വിലക്കുമുണ്ട്. നാലാമത്തെ മകന് അഞ്ചു വര്‍ഷം തടവ്, 1500 ചാട്ടയടി, അര ലക്ഷം റിയാല്‍ പിഴ. അഞ്ചാമത്തെ മകന് രണ്ടു വര്‍ഷം തടവും 450 ചാട്ടയടിയും. ആറാമത്തെ മകന് അഞ്ചു മാസം തടവും 200 ചാട്ടയടിയുമാണ് കോടതി വിധിച്ചത്. മയക്കുമരുന്ന് വിതരണത്തിന് സഹായിച്ച മൂത്ത മകന്റെ ഭാര്യയായ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക് മൂന്നു വര്‍ഷം തടവും 600 ചാട്ടയടിയും അര ലക്ഷം റിയാല്‍ പിഴയുമുണ്ട്. കൂടാതെ വിദേശ യാത്ര നടത്തുന്നതില്‍നിന്ന് യുവതിക്ക് മൂന്നു വര്‍ഷത്തെ വിലക്കുമുണ്ട്.പ്രതികള്‍ക്ക് ആഴ്‌ചയില്‍ 50 ചാട്ടയടി വീതം നല്‍കണം. മുഖ്യ പ്രതിക്കു ആഴ്‌ചയില്‍ 30 ചാട്ടയടി നല്‍കിയാല്‍ മതി. പ്രായക്കൂടുതലാണ് കാരണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ