2010, ജൂൺ 10, വ്യാഴാഴ്‌ച
വെടിവെച്ചത് രവിശങ്കറെയല്ല, തെരുവു നായ്‌ക്കളെയെന്ന് പോലീസ്
ഒന്ന് ഷൈന്‍ ചെയ്‌തു കളയാമെന്ന് കരുതിയാല്‍ ഈ പോലീസ് സമ്മതിക്കില്ലെങ്കിലോ, എന്താ ചെയ്‌ക അല്ലേ?. ഒരു പത്രസമ്മേളനം നടത്തി കൊലയാളിക്ക് മാപ്പ് നല്‍കാന്‍ വരെ തുനിഞ്ഞതാണ്. മാത്രവുമല്ല, മാനസാന്തരപ്പെട്ട് തന്റെ ശിഷ്യനാവാമെന്ന ഓഫറും. അതിനിടക്കാ, പോലീസ് അന്വേഷണവും പ്രഖ്യാപനവും, വെടിവെപ്പുകാരന്റെ ലക്ഷ്യം സ്വാമിയായിരുന്നില്ലെന്നും തെരുവുനായ്‌ക്കളായിരുന്നെന്നും. ദാണ്ടെ കിടക്കുന്നു... ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിലുണ്ടായ വെടിവെപ്പ് അദ്ദേഹത്തെ ലക്ഷ്യം വെച്ചായിരുന്നില്ലെന്നും മറിച്ച് തെരുവുനായ്‌ക്കള്‍ക്ക് നേരെയായിരുന്നെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആശ്രമത്തിന് സമീപത്തുള്ള സ്ഥലത്തിന്റെ ഉടമയാണ് വെടിെവച്ചതത്രെ. തന്റെ കൃഷിയിടത്തിലെ പശുക്കളെ ആക്രമിക്കാന്‍ വന്ന നായ്‌ക്കളെ ഓടിക്കാന്‍ വേണ്ടിയായിരുന്നു അതെന്നും പോലീസ് പറഞ്ഞു. കര്‍ണാടക ഡി.ജി.പി അജയ് കുമാര്‍ സിംഗ് ആണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വെടിവെപ്പ് നടത്തിയ മഹാദേവ് പ്രസാദ് എന്നയാളെ പോലീസ് ചോദ്യം ചെയ്‌തു. രവിശങ്കറിന്റെ ആശ്രമത്തോടു ചേര്‍ന്ന് പ്രസാദിന് പത്തേക്കര്‍ കൃഷിയിടമുണ്ട്. ഇവിടെ വളര്‍ത്തുന്ന കന്നുകാലികളെ ആക്രമിക്കാന്‍ വരുന്ന നായ്‌ക്കളെ വിരട്ടാനാണ് വെടിവെച്ചത്. മൂന്നു തവണ വെടിവെച്ചു. ഇതില്‍ രണ്ടെണ്ണം കൃഷിയിടത്തിലും ഒരെണ്ണം സമീപത്തുള്ള ആശ്രമത്തിലുമാണ് പതിച്ചത് ബുള്ളറ്റ് ലക്ഷ്യം തെറ്റി ആശ്രമത്തില്‍ പതിക്കുകയായിരുന്നു -ഡി.ജി.പി പറഞ്ഞു. ബുള്ളറ്റുകള്‍ പോലീസ് കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. മെയ് 30 ന് രാവിലെ രവിശങ്കര്‍ ആശ്രമത്തിലേക്ക് വരുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് പത്ര സമ്മേളനം നടത്തി സ്വാമി വധശ്രമത്തില്‍ ഉല്‍ക്കണ്‌ഠ രേഖപ്പെടുത്തി. വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് മാപ്പ് കൊടുക്കുന്നെന്നും മാനസാന്തരപ്പെട്ട് ശിഷ്യനാവാമെന്ന് ഓഫര്‍ നല്‍കുകയും ചെയ്‌തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
..
മറുപടിഇല്ലാതാക്കൂസ്ത്രീ സ്ത്രീ സ്ത്രീ ശങ്കരന്റെ ഇതേ വിഷയത്തില്‍ ഒരു ബ്ലോഗ് കൂടെ വായിച്ചു. ശങ്കരന്റൊക്കെ ഒരു കാര്യം,..
ഹും
..