2010, ജൂൺ 30, ബുധനാഴ്‌ച
പുലിയോ പൂച്ചയോ?
കളമശേരി എടയാറില്‍ ചൊവ്വാഴ്‌ചയും `പുലി'യെ കണ്ടത്രേ. തുടര്‍ന്ന് വനംവകുപ്പ് എടയാറിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്തിന്റെ കാടുപിടച്ച സ്ഥലത്ത് കൂടും ഒരുക്കി. മതിലുചാടി മിന്നായം പോലെ പോയ ജീവി പുലിയോ, കാട്ടുപൂച്ചയോ എന്നാര്‍ക്കും അറിയില്ല. പുലിപ്പേടിയില്‍ എടയാര്‍ സന്ധ്യക്കു മുമ്പേ വിജനമായിത്തുടങ്ങി. പുലിയെ കണ്ട ഹൗസ് ഓഫ് കാര്‍ട്ടണ്‍സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലം കാലിയാക്കി. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ബിനാനിപുരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സിന്റെ കോമ്പൗണ്ടാണത്രെ ഈ ജീവിയുടെ വിഹാരരംഗം. കഴിഞ്ഞയാഴ്‌ച പകല്‍ ആര്‍സിഎം റെഡിമിക്‌സ് ജീവനക്കാരാണ് മതിലുചാടിപ്പോകുന്ന `പുലി'യെ ആദ്യം കണ്ടത്. പിന്നാലെ ഹൗസ് കാര്‍ട്ടണ്‍സിലെ തൊഴിലാളികളും കണ്ടു. അന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. പുലിയെ കണ്ടെത്തിയില്ല. പേടിയൊന്ന് മാറിവരുമ്പോഴാണ് ചിലര്‍ പുലിയെ കണ്ടതായി വീണ്ടും വാര്‍ത്ത പരന്നത്. പക്ഷേ ഇവര്‍ കണ്ട ജീവിക്ക് രണ്ടര അടി മാത്രമെ ഉയരുമുള്ളൂവത്രേ, കാപ്പി നിറവും. ഉയരം രണ്ടര അടി മാത്രമേ ഉള്ളൂവെങ്കില്‍ അത് കാട്ടുപൂച്ചയാകാനോ ചെറിയ പുലിയാകാനോ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
:D
മറുപടിഇല്ലാതാക്കൂ