ഒറ്റ പ്രസവത്തില്‍ 13 കണ്‍മണികള്‍ക്ക് കണ്‍മണി എന്ന പട്ടി ജ�മേകി `പട്ടി പെറ്റുകൂട്ടുന്നതു പോലെ' എന്ന പഴഞ്ചൊല്ല് ശരിക്കും അന്വര്‍ഥമാക്കി. ഓമല്ലൂര്‍ ചന്തയിലെ സകല നാട്ടുകാരുടേയും കണ്ണിലുണ്ണിയാണ് കണ്‍മണി. അവള്‍ `ചന്തക്കാരി'യായിട്ട് അഞ്ചു വര്‍ഷം തികയുന്നു. അതിനു മുമ്പ് ഏതോ വീട്ടില്‍ വളര്‍ന്നതാണ്. ഇവിടെ എത്തിയശേഷം അവള്‍ നാലുപെറ്റു. ഇത് അഞ്ചാമത്തേതാണ്. നാലുദിവസം മുമ്പാണ് പൂര്‍ണഗര്‍ഭിണിയായ കണ്‍മണി പ്രസവത്തിന്റെ സൂചനകള്‍ നല്‍കിയത്. റൂമുകള്‍ അടച്ചിട്ട് ഗ്രില്ലുകളൊക്കെ പൂട്ടിയിട്ടിരിക്കുന്ന ബില്‍ഡിംഗ്‌സിന്റെ ഓരംതന്നെ കണ്‍മണി പ്രസവവാര്‍ഡാക്കി. പുലര്‍ച്ചെ തുടങ്ങിയ പ്രസവം ഏറെനേരം നീണ്ടു. കുട്ടികളെ കാണാന്‍ എത്തിയവരെ കണ്‍മണി തടഞ്ഞില്ല. പക്ഷേ എണ്ണി നോക്കിയവരുടെ കണ്ണു തള്ളിപ്പോയെന്നുമാത്രം. നായക്കുട്ടികള്‍ ഒന്നും രണ്ടുമല്ല പതിമൂന്നെണ്ണം!വാര്‍ത്ത പരന്നതോടെ കാഴ്‌ചക്കാരേറി. അപൂര്‍വ കാഴ്‌ച കാണാന്‍ പിന്നെ പ്രവാഹമായി. കുഞ്ഞുങ്ങളെ കാണാനെത്തിയവര്‍ അനവധി. `സോപ്പും പൗഡറു'മൊന്നും കൊണ്ടുവന്നില്ലെങ്കിലും കണ്‍മണിക്ക് വയറുനിറയെ ഭക്ഷണം അവര്‍ കൊണ്ടുവന്നു. മട്ടണ്‍, ചിക്കന്‍, മീന്‍, ബോണ്ട, ഏത്തക്ക അപ്പം തുടങ്ങിയവയ..`കണ്‍മണികള്‍' ഉറക്കത്തിലായാല്‍ കണ്‍മണി പുറത്തേക്കിറങ്ങി അല്‍പം വെയിലു കായും. മനുഷ്യരെ കണ്‍മണിക്ക് ഭയമില്ല. പക്ഷേ, മറ്റ് നായകളെ കണ്ടാല്‍ അലമുറയിട്ട് ഓടിക്കും. കുട്ടികളില്‍ മൂന്നെണ്ണം കറുപ്പും വെളുപ്പും ഇടകലര്‍ന്നത്. ബ്രൗണും വെളുപ്പും കലര്‍ന്നത് നാലെണ്ണം. ശേഷിച്ചതൊക്കെ ഒറ്റ നിറം.കണ്‍മണിയുടെ കുട്ടികള്‍ക്ക് ഇപ്പോഴേ ബുക്കിംഗായിക്കഴിഞ്ഞു. പെണ്‍കുഞ്ഞുങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ആരേയും കണ്‍മണി ബുദ്ധിമുട്ടിക്കില്ല. കണ്ണ് വിരിഞ്ഞാല്‍ കുഞ്ഞുങ്ങളെ ആര്‍ക്കും കൊണ്ടുപോകാം. കൈസറെന്നോ മറ്റോ എന്തു പേരിട്ടും വിളിക്കാം. ആദ്യപ്രസവങ്ങളില്‍ കണ്‍മണിക്ക് മൂന്നോ നാലോ കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യമായാണ് `റെക്കോഡ് ബ്രേക്കിംഗ് പ്രസവം'
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
..
മറുപടിഇല്ലാതാക്കൂആഹ..!
..