വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 13, ചൊവ്വാഴ്ച

മാനം കാക്കല്‍ കൊല തുടരുന്നു

ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ കുടുംബത്തിന്റെ മാനം കാക്കാന്‍ വേണ്ടി കമിതാക്കളെ കൊലപ്പെടുത്തി ഗരി മഥിയ ഗ്രാമത്തിലെ ഇഷ്‌തിയാഖ്‌ അലി (21), ഷബ്‌നം (16) എന്നിവെരയാണ്‌ കൊന്നത്‌. ഇഷ്‌തിയാഖ്‌ ഷബ്‌നത്തെ കാണാനായി കഴിഞ്ഞ ദിവസം പോയിരുന്നു. പിന്നീട്‌ കണ്ടത്‌ ഇരുവരുടെയും മൃതദേഹങ്ങളാണ്‌. ഇവരുടെ പ്രണയത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ്‌ കൊല പിന്നിലെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. ഷബ്‌നത്തെ വെടിവെച്ചു കൊന്നശേഷം അലി സ്വയം മരിക്കുകയായിരുന്നെന്നാണ്‌ കുടുംബാംഗങ്ങള്‍ പറയുന്നത്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അലിയുടെ തലക്ക്‌ പിറകിലാണ്‌ വെടിയേറ്റിരിക്കുന്നത്‌. കൊലക്ക്‌ ശക്തമായ തെളിവാണ്‌ ഇതെന്ന്‌ പോലീസ്‌ പറഞ്ഞു. ഷബ്‌നത്തിന്റെ കുടുംബം നടത്തുന്ന കടയിലെ ജോലിക്കാരനാണ്‌ അലി. തന്റെ മകനെയും ഷബ്‌നത്തെയും അവളുടെ രക്ഷിതാക്കള്‍ കൊലപ്പെടുത്തിയതാണെന്ന്‌ അലിയുടെ പിതാവ്‌ മുഷ്‌തിയാഖ്‌ അലി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പിതാവിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു.

1 അഭിപ്രായം:

  1. നമ്മുടെ പഴയ സതിയെപ്പോലുള്ള ഒരു കലക്കന്‍ പരിപാടിയാണല്ലോ
    മാനം കാക്കാനുള്ള കൊല !!!
    അത്രയും ഇരുട്ട് സമൂഹത്തില്‍ കെട്ടിക്കിടക്കുന്നു എന്നര്‍ത്ഥം !

    രാഷ്ട്രീയനേതാക്കളൊക്കെ ഇറ്റാലിയന്‍ ഗാന്ധിക്കു ചുറ്റും ശയന പ്രതിക്ഷണം നടത്തി ഭക്തി തെളിയിക്കാനുള്ള വ്യായാമത്തിലല്ലേ...
    ഇതൊക്കെ പരിഹരിക്കാന്‍ പാവങ്ങള്‍ക്ക് സമയമെവിടെ ?

    മറുപടിഇല്ലാതാക്കൂ