വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 4, ഞായറാഴ്‌ച

സീക്കൊക്കൊരു പിന്‍ഗാമി

സീക്കൊയെ മറന്നുവോ? വെളുത്ത പെലെയെന്ന്‌ ലോകം വിളിച്ച സീക്കോ. അദ്ദേഹത്തിന്‌ ലോകകപ്പ്‌ എന്നും നഷ്‌ടസ്വപ്‌നമായിരുന്നുവല്ലോ. കക്കയെയും കാത്തിരുന്നത്‌ ആ വിധി തന്നെ. രണ്ടു ലോകകപ്പ്‌ കളിച്ചിട്ടും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സൗന്ദര്യത്തിന്‌ നിരാശയാണ്‌ ഫലം. തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ മികച്ച ടീമുമായി വന്നിട്ടും ബ്രസീലിന്‌ ക്വാര്‍ട്ടര്‍ കടക്കാന്‍ സാധിക്കാത്തത്‌്‌. ഭാഗ്യവും കക്കയെ കൈവെടിഞ്ഞു. ഐവറി കോസ്റ്റിനെതിരെയുള്ള കളിയില്‍ അബദ്ധത്തില്‍ കക്ക ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു. നെതര്‍ലാന്റ്‌സിനെതിരെ മനോഹരമായി അടിച്ച ഷോട്ട്‌ ഗോളി മാര്‍ട്ടിന്‍ സ്റ്റെകെലെന്‍ബര്‍ഗ്‌ അവിശ്വസനീയമായി രക്ഷിച്ചു. അത്‌ ഗോളായിരുന്നെങ്കില്‍ ബ്രസീല്‍ 2-0 ന്‌ മുന്നിലെത്തിയേനേ. പകരം തോല്‍ക്കാനായി വിധി. 2007 ലെ വേള്‍ഡ്‌ പ്ലയര്‍ ഓഫ്‌ ദ ഇയറിന്‌ തന്റെ ഫോം ഈ ലോകകപ്പില്‍ ആവര്‍ത്തിക്കാനായില്ല, മികവിന്റെ ഏതാനും മിന്നലാട്ടങ്ങളൊഴിച്ചാല്‍. സീക്കോയില്‍നിന്ന്‌ വ്യത്യസ്‌തമായി കക്കക്ക്‌ സൂക്ഷിക്കാന്‍ ഒരു ലോകകപ്പ്‌ മെഡല്‍ ഉണ്ട്‌. 2002 ലെ ലോകകപ്പില്‍ കോസ്റ്ററീക്കക്കെതിരായ ഗ്രൂപ്പ്‌ മത്സരത്തില്‍ പകരക്കാരനായി വെറും 20 മിനിറ്റേ കളിച്ചുള്ളൂവെങ്കിലും അത്തവണ ബ്രസീലായിരുന്നു ചാമ്പ്യ�ാര്‍. 2014 ല്‍ ബ്രസീലിയന്‍ മണ്ണില്‍ ലോകകപ്പ്‌ നടക്കുമ്പോള്‍ ടീമില്‍ കക്കയുണ്ടാവുമോ?

2 അഭിപ്രായങ്ങൾ:

  1. ഐവറി കോസ്റ്റിനെതിരെയുള്ള മത്സരത്തില്‍ അല്ലേ കാക്കയ്ക്ക് ചുവപ്പ് കിട്ടിയത്...?

    അടുത്ത തവണയും കാക്ക ഉണ്ടാവണം എന്നാണു പ്രാര്‍ത്ഥന.

    മറുപടിഇല്ലാതാക്കൂ
  2. സുഹൃത്തേ ഐവറികോസ്റ്റാണ് ശരി. തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാട്ടിയതിന് ഒരായിരം നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു തെറ്റിനെതിരെയുള്ള പ്രതികരണം -നേര്‍ക്കാഴ്ച

    മറുപടിഇല്ലാതാക്കൂ