ലോകകപ്പ് വേദിയിലെ ആവേശ ദൃശ്യം തെല്ലും ചോരാതെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഒരു നവാഗതന്‍ വരുന്നു. സ്‌പൈഡര്‍കാം എന്ന അത്യാധുനിക ക്യാമറയാണ് ലക്ഷക്കണക്കിന് ടി.വി പ്രേക്ഷകര്‍ക്ക് പ്രിയ താരങ്ങളുടെ ചലനങ്ങള്‍പോലും എത്തിക്കാന്‍ തയാറായിരിക്കുന്നത്. കളിക്കളത്തില്‍നിന്നും 20 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന `സ്‌പൈഡര്‍' മത്സരത്തിന്റെ വിഗഹവീക്ഷണവും ത്രിമാന ദൃശ്യവും സംപ്രേഷണം ചെയ്യാന്‍ സഹായിക്കും. ത്രീ ഡി മോഷന്‍ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ക്യാമറക്ക് 22 കിലോ ഗ്രാമാണ് ഭാരം.സ്‌പൈഡര്‍ കളിക്കാരുടെ തലക്കു മുകളില്‍ തന്നെയാണെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന ഫെലിക്‌സ് റീമര്‍ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ ആംഗിളുകള്‍ ഒപ്പിയെടുക്കാന്‍ ഇതുവഴി കഴിയും.
30 ക്യാമറകളാണ് ഓരോ ഗ്രൗണ്ടിലും ഇപ്പോള്‍ ഉപയോഗിക്കുന്നത്. സെക്കന്റില്‍ ആയിരം ഫ്രെയിമുകള്‍ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന രണ്ട് അള്‍ട്രാ മോഷന്‍ ക്യാമറകളും ഇതില്‍പ്പെടും. ക്രെയിന്‍ ക്യാമറകള്‍ക്കു പുറമേയാണ് സ്‌പൈഡര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ പ്രധാന മത്സരങ്ങളില്‍ ഹെലികോപ്‌റ്ററില്‍ ഘടിപ്പിച്ച് മറ്റൊരു ക്യാമറയും ഉപയോഗിക്കാന്‍ തീരുമാനമുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നേരിട്ടുകാണുന്നതിനെക്കാള്‍ നന്നായി കളി കാണിച്ചുതരുന്നു. പിന്നെന്തുവേണം...?
മറുപടിഇല്ലാതാക്കൂവരട്ടെ സ്പൈഡര്‍ കാം..