വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 15, വ്യാഴാഴ്‌ച

`കേരള' കേരളമാവുന്നു

സംസ്ഥാനത്തിന്റെ പേര്‌ കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റാന്‍ ആലോചന. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചതാണിത്‌. ബന്ധപ്പെട്ട വിദഗ്‌ധരുടെ അഭിപ്രായം ആരാഞ്ഞു സമവായം ഉണ്‍ണ്ടാക്കിയശേഷം അന്തിമതീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. സ്ഥലനാമങ്ങളില്‍ മാറ്റംവരുത്തുന്ന കാര്യങ്ങള്‍ റവന്യൂ മന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ്‌ പരിശോധിക്കുന്നത്‌. പക്ഷേ സംസ്ഥാനത്തിന്റെ പേരില്‍ മാറ്റം വരുത്തുന്ന കാര്യമായതിനാലാണ്‌ വിദഗ്‌ധരുടെ അഭിപ്രായം തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1 അഭിപ്രായം:

  1. ആവശ്യമാണ്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളും മാതൃഭാഷയിലാണ് സ്വന്തം സ്ഥലങ്ങളെ പരാമര്‍ശിക്കുക. കേരളം മാത്രം എന്തിനാ ആംഗലേയം കലര്‍ത്തി കേരള എന്നു പറയുന്നത്?

    പേരുമാറ്റത്തിനെ നൂറുശതമാനവും അനുകൂലിക്കുന്നു.

    മറുപടിഇല്ലാതാക്കൂ