2010, ജൂലൈ 21, ബുധനാഴ്‌ച
സൗദിയക്ക് മലയാളി എയര്‍ഹോസ്റ്റസ്
സൗദി എയര്‍ലൈന്‍സില്‍ ഇനി യാത്രക്കാരെ സ്വീകരിക്കാന്‍ മലയാളി പെണ്‍കൊടിയും. കോഴിക്കോട് സ്വദേശിനിയായ ശില്‍പയാണ് സൗദിയുടെ ദേശീയ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായത്. കോഴിക്കോട് പേരാമ്പ്ര കുറ്റിയങ്ങാട്ട് സ്വദേശി ഭരതന്‍െറ മകളാണ് ശില്‍പ. ശില്‍പ ജനിച്ചതും വളര്‍ന്നതും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതും റിയാദില്‍. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു എയര്‍ ഹോസ്റ്റസാകണമെന്നത്. ബാംഗ്‌ളൂരിലെ ഫ്രാങ്ക്‌ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എയര്‍ ക്രൂ കോഴ്‌സ് പൂര്‍ത്തിയാക്കി. ഇന്റര്‍വ്യൂവും നിയമനവുമെല്ലാം പെട്ടെന്നായിരുന്നു. അമ്മ സജിതയുടെ ആഗ്രഹം ശില്‍പയെ ഒരു ഫാഷന്‍ ഡിസൈനറാക്കുകയായിരുന്നു. എന്നാല്‍ ശില്‍പക്കിഷ്‌ടം എയര്‍ഹോസ്റ്റസ് ജോലിയും.. ജിദ്ദയില്‍ മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി ആദ്യ യാത്ര കൊച്ചിയിലേക്കായിരുന്നു. പിന്നീട് ലണ്ടന്‍, കാസബ്‌ളാങ്ക, കെയ്‌റോ, ദമാസ്‌കസ്, ബെയ്‌റൂത്ത് തുടങ്ങി വന്‍ നഗരങ്ങളിലെല്ലാം യാത്ര. എയര്‍ഹോസ്റ്റസിന്‍െറ ജോലി ശില്‍പ ഏരെ ആസ്വദിക്കുകയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഭയങ്കര വാർത്തതന്നീ!!!!
മറുപടിഇല്ലാതാക്കൂതൊണ്ണൂറുകളില് ഞാന്‍ പതിവായി നടത്തിയിട്ടൂള്ള റിയാദ്-അല്‍ ബാഹ വിമാനയാത്രയില്‍ ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ഒരു എയര്‍ഹോസ്റ്റസിന്റെ പേര് അനിത എന്നായിരുന്നു. അമ്മ തമിഴത്തിയും, അച്ഛന്‍ മലയാളിയുമായ ഒരു സുന്ദരിയായ എയര്‍ ഹോസ്റ്റസ്.
മറുപടിഇല്ലാതാക്കൂകുറേ മുമ്പ് സൌദി എയര്‍ ലൈന്‍സില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരാളുടെ രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ എയര്‍ ഹോസ്റ്റസ്സുമാരായി ഉണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂ