2010, ജൂലൈ 4, ഞായറാഴ്‌ച
54 കാരിയെ 28 കാരന്‍ മൊഴി ചൊല്ലി
ഗര്‍ഭപാത്രം വാടകക്കെടുത്തുള്ള കുഞ്ഞിനെച്ചൊല്ലിയ പ്രശ്‌നത്തില്‍ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിന്റെ മകന്‍ ഉമര്‍ ബിന്‍ ലാദിന്‍ രണ്ടാം ഭാര്യയായ സൈന അല്‍സബാഹിനെ മൊഴി ചൊല്ലി. ഭാര്യയുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്ന് ഉമര്‍ പറയുന്നു. ഗര്‍ഭപാത്രം വാടകക്കെടുത്തുള്ള കുഞ്ഞിനെ വേണമെന്നതായിരുന്നു സൈനയുടെ നിലപാട്. എന്നാല്‍ താന്‍ ഇതിന് എതിരാണ്. സൈനയുമായി സൗഹൃദം തുടരുമെന്ന് ഇപ്പോള്‍ ഖത്തറില്‍ കഴിയുന്ന ഉമര്‍ പറഞ്ഞു. സൈനയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെതുടര്‍ന്ന് മാതാവിന്റെ നിര്‍ദേശപ്രകാരമാണ് അമ്പത്തിനാലുകാരിയെ മൊഴി ചൊല്ലിയതെന്ന് 28 കാരനായ ഉമര്‍ പറഞ്ഞു. ബ്രിട്ടനിലെ ചെഷയറുകാരിയായ ജേയ്‌ന്‍ ഫെലിക്‌സ് ബ്രൗണാണ് പിന്നീട് സൈനയായി ഉമറിന്റെ ഭാര്യയായത്. 2007 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. 2006 സെപ്‌റ്റംബറില്‍ ഈജിപ്‌തിലെ പിരമിഡ് സന്ദര്‍ശന വേളയിലാണ് ഇരുവരും പ്രണയബദ്ധരായത്. ഉമറിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഫെലിക്‌സ് അഞ്ച് തവണ വിവാഹിതയായിട്ടുണ്ട്. മാതാപിതാക്കളിലൊരാള്‍ മുസ്‌ലിമായിരുന്നതിനാല്‍ ഉമറുമായി വിവാഹത്തിനു മുമ്പേ സൈന എന്ന പേര് ഇവര്‍ സ്വീകരിച്ചിരുന്നത്രേ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ