2010, ജൂലൈ 3, ശനിയാഴ്‌ച
അലീസയിനി തീവ്രവാദിയല്ല
അലീസയെ ഓര്‍മയില്ലേ? അമേരിക്ക ഭീകര പട്ടികയില്‍ പെടുത്തി `ഫ്‌ളൈ' മുടക്കിയ ആക്കിയ മലയാളി ബാലികയെ. അവളുടെ പേര്‍ വിമാനയാത്ര വിലക്കുന്നതിനുള്ള `നോ ഫ്‌ളൈ' പട്ടികയില്‍നിന്ന് യു.എസ് അധികൃതര്‍ നീക്കി. ഒഹായോയിലെ വെസ്‌റ്റ്‌ലേക്കില്‍ താമസിക്കുന്ന ഡോ. സന്തോഷ് തോമസിന്റെ മകളാണ് ആറുവയസ്സുകാരി അലീസ. ബാലികക്ക് വിമാനയാത്ര നിഷേധിച്ചത് വന്‍ വാര്‍ത്തയാവുകയും വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്‌തിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ ഡെന്നിസ് കുസിനിച്ചിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അലീസയുടെ പേര് പട്ടികയില്‍നിന്ന് മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. അലീസയുടെ കഥ `ഫോക്‌സ്' വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്‌തിരുന്നു. ചാനല്‍ അധികൃതരാണ് വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.ആറു വയസ്സുകാരിയുടെ പേര് എങ്ങനെ `നോ ഫ്‌ളൈ' പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് വിശദീകരിക്കാന്‍ യു.എസ് ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. മകള്‍ തീവ്രവാദി അല്ലാതായതില്‍ സന്തോഷിക്കുകയാണ് ഡോ. സന്തോഷും കുടുംബവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ