2010, ജൂലൈ 2, വെള്ളിയാഴ്‌ച
ആനകള്‍ക്കിത് സുഖകാലം
5850 കിലോ അരി, 1590 കിലോ ചെറുപയര്‍, 360 കിലോ മുതിര, 390 കിലോ ച്യവനപ്രാശം, 195 കിലോ അഷ്‌ടചൂര്‍ണ്ണം, 48 കിലോ മിനറല്‍ മിക്‌സ്‌ചര്‍, 292 കിലോ വൈറ്റമിന്‍ ടോണിക്.... മൊത്തവ്യാപാരി വില്‍പനക്കായി വരുത്തിയ സാധനങ്ങളുടെ ലിസ്റ്റല്ലിത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്കുള്ള സുഖചികിത്സക്കായി കരുതിയ സാധനങ്ങളുടെ പട്ടികയാണ്. ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ട ആനത്താവളത്തിലെ ആനകള്‍ക്കാണ് ഇനിയുള്ള മുപ്പത് ദിവസം സുഖചികിത്സ നല്‍കുക. കര്‍ക്കിടകമഴയുടെ കുളിര്‍കാലം ഗുരുവായൂര്‍ ദേവസ്വത്തിലെ കരിവീരന്‍മാര്‍ക്ക് സുഖചികിത്സയുടെയും മേനിമിനുക്കലിന്റേയും നാളുകളാണ്. സുഖചികിത്സയ്‌ക്കായി 6,25,000 രൂപയാണ് ദേവസ്വം മാറ്റിവെച്ചിരിക്കുന്നത്. ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയതാണ് ചികിത്സാ രീതി. ദേവസ്വത്തിലെ 65 ആനകള്‍ക്ക് നല്‍കുന്ന സുഖചികിത്സയില്‍നിന്നും മദപ്പാടുളളവയെ മാറ്റിനിര്‍ത്തിയിട്ടുണ്ടണ്‍്. ച്യവനപ്രാശം പോലുള്ള ഔഷധക്കൂട്ടുകള്‍ മദപ്പാടുളള ആനകള്‍ക്ക് നല്‍കാന്‍ പാടില്ലത്രേ. ആനത്താവളത്തിലെ പത്മനാഭനും വലിയ കേശവനും ഇന്ദ്രസെന്നും ശ്രീധരനുമടക്കമുള്ള എട്ടോളം ഗജകേസരികള്‍ മദപ്പാടിലാണ്. മറ്റാനകള്‍ക്ക് ലഭിക്കുന്ന സുഖചികിത്സ ഈ കാലയളവില്‍ ഇവര്‍ക്ക് കിട്ടില്ല. ീരിറങ്ങിയതിന് ശേഷമാണ് ഇവര്‍ക്ക് ഔഷധക്കൂട്ടിന്റെ സുഖചികിത്സ നടത്തുക. ഓരോ ആനയ്‌ക്കും മൂന്ന് കിലോ ചോറ്, ഒരു കിലോ ചെറുപയര്‍, ഒരു കിലോ മുതിര, 200 ഗ്രാം ച്യവനപ്രാശം, നൂറ് ഗ്രാം അഷ്‌ടചൂര്‍ണ്ണം, 25 ഗ്രാം മിനറല്‍മിക്‌സ്‌ചര്‍, നൂറ്റമ്പത് ഗ്രാം വൈറ്റമിന്‍ ടോണിക്, നൂറ് ഗ്രാം ഉപ്പ്, അമ്പത് ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവയടങ്ങിയ ഭക്ഷണക്രമമാണ് ലഭ്യമാവുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആനകള്‍ക്കും വേണ്ടെ ഒരു നല്ലകാലം...
മറുപടിഇല്ലാതാക്കൂ