2010, ജൂലൈ 5, തിങ്കളാഴ്‌ച
പ്രധാനമന്ത്രിയും `മായ' വലയത്തില്‍
പ്രധാനമന്ത്രിക്ക് വിളമ്പിയത് മായം ചേര്‍ത്ത ഭക്ഷണം. കാണ്‍പൂര്‍ ഐ.ഐ.ടി സന്ദര്‍ശനത്തിനിടെ ശനിയാഴ്‌ച പ്രധാനമന്ത്രിക്ക് വിളമ്പിയത് മായം ചേര്‍ത്ത ഭക്ഷണമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യം വിളമ്പിയത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മാറ്റിനല്‍കുകയായിരുന്നു. പ്രധാനമന്ത്രിക്കായി പ്രത്യേകം തയാറാക്കിയ തുവരപ്പരിപ്പ് ഉപയോഗിച്ചുള്ള കറിയില്‍ നിറം വര്‍ധിപ്പിക്കാനുള്ള രാസവസ്‌തു ചേര്‍ത്തിരുന്നുവത്രേ. കീടബാധ ഉണ്ടായിരുന്ന മത്തങ്ങയാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇക്കാര്യം എസ്.പി.ജിയെ അറിയിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം പിന്‍വലിച്ചു. ഭക്ഷ്യവസ്‌തുക്കളില്‍ മായം ചേര്‍ത്ത കുറ്റത്തിന് കേസെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കാണ് പ്രധാനമന്ത്രി കാണ്‍പൂരിലെത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ