2010, ജൂലൈ 13, ചൊവ്വാഴ്ച
തിളങ്ങുന്ന പട്ടിണി
ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ കടുത്ത ദാരിദ്ര്യം നിലനില്‍ക്കുന്നതായി പഠനത്തില്‍ കണ്ടത്തി. ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒറീസ, ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ് എന്നിവയാണ് കൊടിയ ദാരിദ്ര്യം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യ ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ 26 രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ അധികമെന്നാണ് ലണ്ടനിലെ ഓക്‌സ്‌ഫെഡ് പോവര്‍ട്ട് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന പ്രചാരണം ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ജനങ്ങളില്‍ അധികവും പട്ടിണിപ്പാവങ്ങളാണെന്ന പരമാര്‍ഥം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്. ഐക്യരാഷ്‌ട്ര വികസന പദ്ധതിയുടെ പിന്തുണയോടെ നടത്തിയ പഠനത്തില്‍ വിവിധതല ദാരിദ്ര്യ സൂചിക (മള്‍ട്ടിഡൈമെന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സ്) എന്ന നൂതന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പഠന ഫലം യു.എന്‍.ഡി.പിയുടെ ഇരുപതാമത് വാര്‍ഷിക മാനുഷിക വികസന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലായി 42.1 കോടി ദരിദ്രരാണുള്ളത്. 26 ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണം 41 കോടിയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അതെ, അൻവർ. അംബാനിക്കുടുംബം പത്നിക്കു വാർഷികസമ്മാനം വിമാനമായി നൽകുന്നു.. ക്രിക്കറ്റു ജയിക്കുന്നവർക്കു സമ്മാനമായി കോടികൾ എവിടെനിന്നെല്ലാം വരുന്നു! നിരനിരയായി ഫ്ലൈ ഓവറുകൾ വരുന്നു. നമ്മൾ മെട്രോയെക്കുറിച്ചു ചിന്തിക്കുന്നു.മന്ത്രിമാർ ലോകം തെണ്ടാനിറങ്ങി, പുതിയ പലതും, നമ്മുടെ നാടിനു ചേർന്നതോ എന്നുപോലും ചിന്തിക്കാതെ നടപ്പാക്കുന്നു.. ഇതൊക്കെ കാണിച്ചു നമുക്കു പറയാം, നമ്മൾ കുതിക്കുകയാണെന്ന് വൻ സാമ്പത്തികശക്തിയായി..
മറുപടിഇല്ലാതാക്കൂആ ഫ്ലൈ ഓവറുകൾക്കടിയിൽ വയറൊട്ടി വളഞ്ഞു കുത്തിക്കിടക്കുന്നവനെ കണ്ടില്ലെന്നു നടിച്ചു കൊണ്ട്..