2010, ജൂലൈ 5, തിങ്കളാഴ്‌ച
`മാനം കാക്കല്‍' കൊല പെരുകുമ്പോള്‍
പ്രതിവര്‍ഷം ആയിരത്തിലധികം മാനം കാക്കല്‍ കൊലപാതകങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറുന്നുണ്ടെന്ന് നിയമവിദഗ്‌ധര്‍. ഹീനമായ ഈ കുറ്റകൃത്യത്തിനെതിരെ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും നിയമവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചണ്ഡീഗഢുകാരായ അനില്‍ മല്‍ഹോത്രയും സഹോദരന്‍ രഞ്‌ജിത് മല്‍ഹോത്രയുമാണ് സര്‍ക്കാരിനു മാനംകാക്കല്‍ കൊലപാതകങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നാം അറിയുന്നതില്‍ കൂടുതലാണ് ഇന്ത്യയില്‍ നടക്കുന്ന മാനംകാക്കല്‍ കൊലപാതകങ്ങള്‍- ഇരുവരും ചൂണ്ടിക്കാട്ടി. ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാലയില്‍ `കുട്ടികളുടെ പ്രശ്‌നങ്ങളും നിര്‍ബന്ധിത വിവാഹവും' ആസ്‌പദമാക്കി നടത്തിയ യോഗത്തിലാണ് മല്‍ഹോത്രമാര്‍ ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാനായി ചെയ്യുന്നുവെന്ന് ന്യായീകരിക്കുന്ന ഈ കൊലപാതകങ്ങളെ ഗോത്ര സമൂഹം ന്യായീകരിക്കുകയാണ്. നിര്‍ബന്ധിത വിവാഹവും മാനംകാക്കല്‍ കൊലപാതകങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുന്നു. ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നയാളെ വിവാഹം ചെയ്യാന്‍ വിസമ്മതിക്കുന്നവരാണ് `മാനം കാക്കല്‍' കൊല ഇരകള്‍അതേസമയം, ന്യൂദല്‍ഹിയില്‍ വീണ്ടും മാനംകാക്കല്‍ കൊലപാതകം. ദക്ഷിണ ദല്‍ഹിയിലെ സരോജിനി നഗറില്‍ കഴിഞ്ഞമാസം കൊല്ലപ്പെട്ട കമിതാക്കളുടെ മരണമാണ് മാനംകാക്കല്‍ കൊലപാതകമാണെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്‌ജു എന്ന യുവതിയും കാമുകനായിരുന്ന ഉത്തംകുമാറുമായിരുന്നു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്‌ജുവിന്റെ ഭര്‍ത്താവ് കരംബീര്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ