വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

അവള്‍ അവളല്ല

കാറില്‍ നിന്ന്‌ ഇറങ്ങിയോടിയ സ്‌ത്രീകളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. പോലീസെത്തി പരിശോധിച്ചപ്പോള്‍ അവളല്ലെന്നും സാക്ഷാല്‍ അവനാണെന്നും മനസ്സിലായി. കുറ്റിയാടിയിലാണ്‌ സംഭവം. അപകടത്തില്‍ കുടുങ്ങിയ കാറില്‍നിന്നാണ്‌ വ്യാജന്‍മാര്‍ ഇറങ്ങിയോടിയത്‌.ഇന്നലെ സന്ധ്യയോടെ കുറ്റിയാടി ആശുപത്രിക്കടുത്തുവെച്ചാണ്‌ സംഭവം. കാര്‍ അപകടത്തിലായതുകണ്ട്‌ നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ കാറില്‍നിന്ന്‌ രണ്ട്‌ സ്‌ത്രീകള്‍ ഇറങ്ങിയോടി. സംശയം തോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന്‌ അതിലൊരാളെ വളഞ്ഞുവെച്ചു പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴാണ്‌ സ്‌ത്രീ സ്‌ത്രീയല്ലെന്നും സാക്ഷാല്‍ പുരുഷനാണെന്നും മനസ്സിലായത്‌. പുരുഷ വസ്‌ത്രത്തിന്‌ മുകളില്‍ മാക്‌സി ധരിക്കുകയായിരുന്നു. എന്തിനാണ്‌ വേഷം മാറിയതെന്ന്‌ മനസ്സിലായിട്ടില്ലെന്നും നന്നായി മദ്യപിച്ചിരുന്നതായും പോലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. ഇവര്‍ വയനാട്‌ ഭാഗത്തുനിന്നാണ്‌ ‍ വന്നതെന്ന്‌ കുറ്റിയാടി പോലീസ്‌ പറഞ്ഞു.

2 അഭിപ്രായങ്ങൾ:

  1. ആഹ ...സംഭവം കൊള്ളാം...കോഴിക്കോടാ സ്ഥലം അല്ലെ (കോഴിക്കൊട്ടുകാരെ എന്നെ തല്ലി കൊല്ലല്ലേ ..ഒരു തമാശ പറഞ്ഞതാ )

    മറുപടിഇല്ലാതാക്കൂ
  2. അല്ല, എനിക്കൊരു സംശയം... വേറെ പ്രത്യേകിച്ച് അലുക്കുലുത്തൊന്നുമില്ലാത്ത സാഹചര്യത്തില്‍ സ്ത്രീവേഷം ധരിച്ചിരുന്നു എന്നത് വലിയ വിഷയമായി കാണേണ്ടതുണ്ടോ? അതൊക്കെ ഓരോരുത്തരുടെ താല്പര്യം എന്നു കരുതിയാല്‍ പോരെ?

    മറുപടിഇല്ലാതാക്കൂ