2010, ജൂലൈ 11, ഞായറാഴ്‌ച
സ്‌പെയിനോ ഹോളണ്ടോ?
പരാജയമറിയാതെ വന്ന നെതര്‍ലാന്റ്‌സോ, അതോ അണമുറിയാത്ത പാസുകളിലൂടെ ഗ്രൗണ്ടില്‍ കവിത രചിക്കുന്ന സ്‌പെയിനോ? ഓറഞ്ചോ അതോ ചുവപ്പോ? ലോകം മിഴിയടക്കാതെ നോക്കിനില്‍ക്കവെ ഇന്ന് രാത്രി 9.30 ന് ജോഹന്നസ്‌ബര്‍ഗിലെ സോക്കര്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിന് പന്തുരുണ്ടു തുടങ്ങും. ആരു ജയിച്ചാലും ലോകകപ്പ് ട്രോഫിയില്‍ അത് പുതിയ പേരാവും. 1974 ലും 1978 ലും ഫൈനല്‍ കളിച്ചെങ്കിലും ഡച്ചുകാര്‍ക്ക് ഇതുവരെ കിരീടമുയര്‍ത്താനായിട്ടില്ല. സ്‌പെയിനാവട്ടെ ലോകകപ്പ് ഫൈനലിലെത്തുന്നത് ഇത് ആദ്യം. ഓറഞ്ച് പടയാണ് ജയിക്കുന്നതെങ്കില്‍ എല്ലാ മത്സരവും ജയിച്ച് ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീമാവും അവര്‍. എക്കാലത്തെയും മികച്ച ടീമെന്നു കരുതുന്ന 1970 ലെ പെലെയുടെ ബ്രസീലിന് മാത്രം സാധിച്ച നേട്ടം. സ്‌പെയിനാണ് ജയിക്കുന്നതെങ്കില്‍, ആദ്യ കളി തോറ്റിട്ടും കിരീടവുമായി മടങ്ങുന്ന പ്രഥമ ടീമാവും അവര്‍. സ്വിറ്റ്‌സര്‍ലന്റിനോട് തോറ്റാണ് സ്‌പെയിന്‍ ഇത്തവണ പടയോട്ടം തുടങ്ങിയത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ