നാലായിരം കിലോ തൂക്കം വരുന്ന കബ്‌സയുണ്ടാക്കി ഒമാനിലെ അല്‍ശാം കമ്പനി ഗിന്നസ് ബുക്കില്‍ കയറി. ഒമാന്റെ 40-ാം നവോത്ഥാന ദിനം പ്രമാണിച്ച് കമ്പനി നിര്‍മിച്ച കബ്‌സയാണ് ലോകത്തില്‍ ഏറ്റവും വലുതെന്ന റെക്കോര്‍ഡിട്ടത്. 4,000 കിലോ ബസ്‌മതി അരി, 4,000 കിലോ ചിക്കന്‍, 2,000 ലിറ്റര്‍ ഒലിവ് എണ്ണ, ഉള്ളി, തക്കാളി, ഉണക്ക നാരങ്ങ, കറുവപ്പട്ട, ഏലക്ക, മസാലപ്പൊടികള്‍ തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ചാണ് കൂറ്റന്‍ കബ്‌സ ഒരുക്കിയത്. ഒമാന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കബ്‌സ തയ്യാറാക്കുന്നതു കാണാനെത്തിയവര്‍ക്കൊക്കെ വിളമ്പിയിട്ടും സ്വാദിഷ്ട വിഭവം ബാക്കിയായി. മൊത്തം പതിനയ്യായിരത്തിലേറെപ്പേര്‍ക്കു കഴിക്കാനാവുന്നതാണ് ഇതെന്ന് അല്‍ശാം ജനറല്‍ മാനേജര്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ