മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ സംരക്ഷിക്കല്‍ തുടരാന്‍ ഭാര്യ ലൈല കബീറിന് ദല്‍ഹി ഹൈക്കോടതി അനുമതി.
19ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഫെര്‍ണാണ്ടസിന്റെ താമസം മാറ്റേണ്ടതില്ലെന്ന് ജസ്റ്റിസ് വി. കെ. ഷാലി ഉത്തരവിട്ടു. ദിവസം ഒരു മണിക്കൂര്‍ സഹോദര�ാര്‍ക്ക് ഫെര്‍ണാണ്ടസിനെ കാണാം.
മറവി രോഗം ബാധിച്ച മുന്‍ കേന്ദ്ര മന്ത്രി ഫെര്‍ണാണ്ടസിനെ ഭാര്യ ശരിയായി പരിചരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദര�ാരായ റിച്ചാര്‍ഡും മൈക്കിളും നല്‍കിയ ഹരജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്.
ജഡ്‌ജിയുടെ ചോദ്യങ്ങള്‍ക്ക് ശരിയായി മറുപടി നല്‍കാന്‍ ഫെര്‍ണാണ്ടസിനായില്ല. ചോദ്യങ്ങളോട് പ്രതികരിച്ചുവെങ്കിലും വ്യക്തത ഉണ്ടായിരുന്നില്ല. 80 കാരനായ ഫെര്‍ണാണ്ടസിനോട് ജഡ്‌ജി നേരിട്ട് സംസാരിച്ചതിനുശേഷമാണ് ഉത്തരവ്.
ഭാര്യയോടും സഹോദര�ാരോടും ഫെര്‍ണാണ്ടസ് കോടതിയില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഫെര്‍ണാണ്ടസ് തങ്ങളെ തിരിച്ചറിഞ്ഞതായി സഹോദര�ാര്‍ പറഞ്ഞു.
ഫെര്‍ണാണ്ടസിന്റെ താല്‍പര്യമെന്തെന്ന് അറിയണമെന്നും അദ്ദേഹത്തിന് എന്താണ് പറയാനുളളതെന്ന് കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹത്തെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ 25 വര്‍ഷമായി ഫെര്‍ണാണ്ടസിനെ പിരിഞ്ഞിരിക്കുന്ന ലൈല സ്വത്ത് മോഹിച്ചാണ് മടങ്ങി എത്തിയതെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ